സൗദി - ബ്രസീല്‍ വാണിജ്യബന്ധം വിപുലമാക്കുന്നതില്‍ ലുലു ഗ്രൂപ്പിന് നിര്‍ണായക പങ്കാളിത്തം
text_fieldsബ്രസീല്‍ വ്യാപാര പങ്കാളിത്തവുമായി ബന്ധപ്പെട്ട് അപെക്സ് ബ്രസല്‍ പ്രസിഡന്റ് ജോര്‍ജ് നെയ് വിയാന മാസിഡോ നെവസ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചപ്പോൾ
റിയാദ്: ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം കൂടി ഉറപ്പു വരുത്തുന്നതിന് ലുലു മേധാവികളും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിന്റെ സാരഥികളും സുപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബ്രസീല്‍ വൈസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ബ്രസീലിയന്‍ ട്രേഡ് ആൻഡ് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ഏജന്‍സിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവികളും ധാരണപത്രത്തില്‍ (എം.ഒ.യു) ഒപ്പുവെച്ചത്. ബ്രസീലിയന്‍ ഉല്പന്നങ്ങളുടെ സൗദിവിപണി ശക്തമാക്കുകയെന്ന ലുലുവിന്റെ വിശാല ലക്ഷ്യം യാഥാര്‍ഥ്യമാകുന്നതിന് ലുലു സൗദി ഔട്ട്ലെറ്റ് ശൃംഖലകള്‍ പ്രയോജനപ്പെടുത്താനാകും. അപെക്സ് ബ്രസില്‍ പ്രസിഡന്റ് ജോര്‍ജ് നെയ് വിയാന മാസിഡോ നെവസ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ബ്രസീലിയന്‍ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക് മിൻ, സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഉഭയകക്ഷി പ്രതിനിധികള്‍ ഒപ്പിട്ടത്. സൗദി അറേബ്യയുമായുള്ള ബ്രസീലിന്റെ വ്യാപാരപങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസ് ശൃംഖല വിപുലമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ചരിത്രപ്രധാനമായ സന്ദര്‍ശനമാണ് ബ്രസീലിയന്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരും വ്യവസായ പ്രമുഖരും സൗദി തലസ്ഥാനത്ത് നടത്തിയത്.
ബ്രസീലിന്റെ പുതിയ ചില വ്യവസായമേഖലകളിലേക്ക് കൂടി പുതുജാലകം തുറക്കുന്നതിന്റെ മുന്നോടിയായാണ് ഈ പര്യടനം വിലയിരുത്തപ്പെടുന്നത്. കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ബ്രസീലിയന്‍ സഹകരണം ഉറപ്പ് വരുത്തുന്ന സന്ദര്‍ശനത്തില്‍ അരി, ചോളം, സോയാ ബീന്‍, കരിമ്പ്, പൊട്ടാറ്റോ, ധാന്യം, തക്കാളി, തണ്ണിമത്തന്, ഉള്ളി തുടങ്ങിയ വിഭവങ്ങള്‍ക്കു പുറമേ പ്രസിദ്ധമായ ബ്രസീലിയന്‍ ബീഫ്, ചിക്കന്‍, ആട്ടിറച്ചി എന്നിവയുടെ വിപണിയും സൗദിയില്‍ വിപുലമാക്കുന്നതിന് ലുലു സഹകരണം ഉറപ്പുവരുത്തുന്നതാണ് പുതിയ കരാര്‍.
സൗദി- ബ്രസീല്‍ വ്യാപാര പങ്കാളിത്തത്തിന് ഉബോദ്ബലകമായ വിധത്തില്‍ ശക്തമായൊരു പാര്‍ട്ണര്‍ എന്ന നിലയില്‍ കൈവന്ന ഈ അവസരം ലുലു ഹാർദമായി സ്വാഗതം ചെയ്യുന്നു. ഇത്തരത്തിൽ കരാർ ഒപ്പുവെച്ച സ്വകാര്യമേഖലയിലുള്ള ഏക സ്ഥാപനമാണ് ലുലു എന്നത് അഭിമാനകരമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ യശസ്സ് നേടിയിട്ടുള്ള ബ്രസീലിയന്‍ മാംസ- പച്ചക്കറി- പഴം ഉല്പന്നങ്ങളുടെ വിപണി വലുതാക്കുന്നതിനും ബ്രസീലിയന്‍ ഉല്പന്നങ്ങള് സൗദി മാര്‍ക്കറ്റ് കീഴടക്കുന്നതിനുള്ള മെച്ചപ്പെട്ട ടാന്‍സ്പോര്‍ട്ട് ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവ ഉപയോഗിച്ച് പുതിയൊരു ഉപഭോക്തൃസംസ്കാരം രൂപപ്പെടുത്തുന്നതിനും വരും മാസങ്ങളില്‍ ലുലു പ്രതിജ്ഞാബദ്ധതയോടെ പ്രവര്ത്തിക്കുംമെന്ന് സൗദി ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

