Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ നാവികന്​...

ഇന്ത്യൻ നാവികന്​ രക്ഷകരായി സൗദി അതിർത്തിസേന

text_fields
bookmark_border
Saudi border guards rescue Indian sailor
cancel
camera_alt

ചെങ്കടലിലൂടെ പോയിരുന്ന ചരക്കുകപ്പലിൽ വെച്ച്​ അസുഖബാധിതനായ ഇന്ത്യൻ നാവികനെ സൗദി അതിർത്തിസേന രക്ഷപ്പെടുത്തിയപ്പോൾ

ജിദ്ദ: നടുക്കടലിൽ കപ്പലിൽ വെച്ച്​ അസുഖബാധിതനായ ഇന്ത്യൻ നാവികന്​ സൗദി അതിർത്തിസേന രക്ഷകരായി. അടിയന്തിര ചികിത്സ ആവശ്യമായതിനെ തുടർന്ന്​ നാവികനെ കരക്കെത്തിച്ച്​ ചികിത്സ നൽകുകയായിരുന്നു എന്ന്​ സേന വക്താവ്​ കേണൽ മുസ്​ഫർ അൽഖുറൈനി പറഞ്ഞു.

ചെങ്കടലിലൂടെ ​പോയിരുന്ന ചരക്കുകപ്പലിലെ നാവികനാണ്​ അസുഖ ബാധയുണ്ടായത്​.​ അടിയന്തിര വൈദ്യസഹായം ആവശ്യപ്പെട്ട്​ ജിദ്ദയിലെ ​സെർച്ച്​ ആൻഡ്​​ റെസ്​ക്യു കോഒാഡിനേഷൻ സെൻററിലേക്കാണ്​ കപ്പലിൽ നിന്ന്​ സന്ദേശമെത്തിയത്​.

ഉടനെ കടലിൽ കപ്പൽ കിടക്കുന്ന സ്ഥലം നിർണയിക്കുകയും അവിടെ ഉടനെയെത്തി നാവികനെ കരക്കെത്തിച്ചു തുടർന്ന് ജിദ്ദയിലെ ഒരു ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്തു. കോവിഡ്​ തടയാനാവശ്യമായ എല്ലാ മുൻകരുതലും പാലിച്ചിരുന്നു. നാവിക​െൻറ ആരോഗ്യനില തൃപ്​തികരമാണെന്നും വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian sailorSaudi border guards
News Summary - Saudi border guards rescue Indian sailor
Next Story