സൗദി ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികൾ
text_fieldsഗഫൂര്‍ കൊയിലാണ്ടി, ഫൈസല്‍ ചാലാട്, അമലേന്ദ്
റിയാദ്: നാലു വര്‍ഷമായി റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന സൗദി ബ്ലഡ് ഡോണേഴ്സ് കേരള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സൗദി ചീഫ് കോഒാഡിനേറ്ററായ ഗഫൂര്‍ കൊയിലാണ്ടിയെ പ്രസിഡൻറായും ഫൈസല്‍ ചാലാടിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
അമലേന്ദ് (ട്രഷ.), മുഹമ്മദ് സിഹാദ്, രാഹുല്‍ (വൈ. പ്രസി.), സന്ദീഷ്, റമീസ് (ജോ. സെക്ര.), ഷാജി വെട്ടുകാട്ടില്‍ (മുഖ്യരക്ഷാധികാരി), ഷൈലേഷ് (ഉപദേശക സമിതി അംഗം), നീനു ജോസഫ് ജോമോന്‍ (വനിത വിങ് കോഒാഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഓണ്‍ലൈനായാണ് യോഗം ചേർന്നത്. രഘുപാല്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സ്ഥാപകന്‍ വിനോദ് ഭാസ്കര്‍, സംസ്ഥാന ജനറൽ സെക്രട്ടറി സനല്‍, മറ്റു ചാപ്റ്റര്‍ ഭാരവാഹികളായ ഷാജി (ഖത്തര്‍), രഘുപാല്‍ (കുവൈത്ത്), ഷൈലേഷ് (ബഹ്റൈന്), നൗഷാദ് കണ്ണൂര്‍ എന്നിവർ യോഗത്തിൽ പെങ്കടുത്തു. ഗഫൂര്‍ കൊയിലാണ്ടി സ്വാഗതവും ഫൈസല്‍ ചാലാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

