സൗദി ബ്ലഡ് ഡോണേഴ്സ് കേരള ജഴ്സി വിതരണം
text_fieldsസൗദി ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങൾക്കുള്ള ജഴ്സി വിതരണോദ്ഘാടന ചടങ്ങ്
റിയാദ്: സൗദി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) 10ാം വാർഷിക പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്കുള്ള ജഴ്സി വിതരണോദ്ഘാടനം മലസ് ലുലു മാളിൽ നടന്നു. റിയാദിലെ കിങ് സഉൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് ഉദ്ഘാടനം ചെയ്തു. സൗദി ബി.ഡി.കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കേരളത്തിൽ 14 ജില്ലകളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ആറ് ഗൾഫ് രാജ്യങ്ങളിലും വളർന്നു പന്തലിച്ചു നിൽക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള രക്തദാനത്തിലൂടെ ദിനേന നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കുന്ന കർമം ചെയ്തുവരുന്നു.
റിയാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബി.ഡി.കെ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി അപൂർവ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പിൽപെട്ട നാല് പേരെ സൗദി പൗരന്റെ ഏഴ് വയസ്സുള്ള കുഞ്ഞിന് വേണ്ടി സൗദി അറേബ്യയിൽ എത്തിച്ചു രക്തദാനം നടത്തി.
ഭാരവാഹികളായ അമലേന്ദു, രാജൂ, സലിം തിരൂർ, നിഹാസ് പാനൂർ, അസ്ലം പാലത്ത്, ഷരീഖ് തൈക്കണ്ടി, അംഗങ്ങളായ ജയൻ കൊടുങ്ങല്ലൂർ, റിയാസ് വണ്ടൂർ, ബിനു തോമസ്, റസ്സൽ, ഷെമീർ, ആരുൺ, ഷിജുമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കഴിഞ്ഞ 10 വർഷമായി സൗദി അറേബ്യയുടെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ബി.ഡി.കെ നിരവധി രക്തദാനക്യാമ്പുകളും 6,000 ൽപരം യൂനിറ്റ് രക്തം ദാനവും ചെയ്തു.
രക്തം ആവശ്യമായി വരുന്നഘട്ടത്തിൽ സൗദിയിൽ 0553235597, 055 5632231 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

