Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 10:07 AM IST Updated On
date_range 9 Jan 2020 10:07 AM ISTസൗദിക്കും ബഹ്റൈനുമിടയിൽ െറയിൽവേ പാലവും
text_fieldsbookmark_border
റിയാദ്: ആറു ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി െറയിൽവേ പദ്ധതിയുടെ ഡിസൈൻ ജോലി കൾ അന്തിമ ഘട്ടത്തിലാണെന്ന് ജി.സി.സി സാമ്പത്തികകാര്യ അസിസ്റ്റൻറ് സെക്രട്ടറി ഖലീഫ ബിൻ സഈദ് അൽഅബ്രി അറിയിച്ചു. യൂറോപ്യൻ യൂനിയൻ െറയിൽവേയെയാണ് രൂപകൽപനക്ക് മാതൃകയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി ജി.സി.സി രാജ്യങ്ങളിൽ റെയിൽപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇൗ പാതകൾ തമ്മിൽ ബന്ധ ിപ്പിക്കുന്നതോടെ ജി.സി.സി റെയിൽവേ യാഥാർഥ്യമാകും. അതിനുവേണ്ടിയുള്ള രൂപകൽപനയാണ് പുരോഗമിക്കുന്നത്. നിലവിലുള്ള പാതകളെയും പുതുതായി നിർമിക്കുന്നവയെയും പരസ്പരം ബന്ധിപ്പിക്കും. സൗദിയിൽ 198 കിലോമീറ്റർ ദൂരത്തിലും യു.എ.ഇയിൽ 135 കിലോമീറ്റർ ദൂരത്തിലും ഇപ്പോൾ നിർമാണം നടക്കുന്ന െറയിൽവേകളെ ബന്ധിപ്പിക്കും. ഒപ്പം, യു.എ.ഇയിൽ ഇതിനകം നിർമാണം പൂർത്തിയായ 265 കിലോമീറ്റർ പാതയെയും ഇതിനോട് ബന്ധിപ്പിക്കും. സൗദി അറേബ്യക്കും ബഹ്റൈനുമിടയിൽ കടലിലൂടെ നിർമിക്കുന്ന റെയിൽവെ പാലവും പദ്ധതിയുടെ ഭാഗമാണ്. ഇരുരാജ്യങ്ങളും സംയുക്തമായാണ് അതിദീർഘ റെയിൽവേ പാലം നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പുറമെ സൗദി മരുഭൂമിയിലൂടെ ദീർഘദൂരത്തിൽ നിർമിക്കുന്ന പാതയും ജി.സി.സി ശൃംഖലയുടെ ഭാഗമാണ്. യാത്രാട്രെയിനുകൾ, ചരക്കുഗതാഗതം, അടിസ്ഥാന സൗകര്യങ്ങെളാരുക്കൽ, അപകടസാധ്യതയുള്ള വസ്തുക്കൾ കൊണ്ടുപോകുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾക്കാണ് യൂറോപ്യൻ യൂനിയൻ െറയിൽവേ മാതൃകയെ ആശ്രയിക്കുകയെന്ന് ഖലീഫ അൽഅബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
