സൗദി-ബഹ്റൈൻ കോസ്വേ: തിരക്ക് കുറക്കാൻ പരിഷ്കരണ പദ്ധതി
text_fieldsദമ്മാം: സൗദി-ബഹ്റൈൻ കോസ്വേയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ചരക്കുനീക്കം എളുപ്പമാക്കുന്നതിനും പരിഷ് കരണ പദ്ധതികൾ ആവിഷ്കരിക്കുന്നു. പുതിയ സംവിധാനങ്ങൾ വരുന്നതോടെ സങ്കീർണമായ നിയലംഘന കേസുകളിൽ പെട്ടിട്ടില്ലാത ്തവർക്ക് അതിവേഗ വാതിലിലൂെട രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. ഇതേ രീതിയിൽ ചരക്കുനീക്കവും യ ാഥാർഥ്യമാകും. 1986 ൽ കോസ്വേ യാഥാർഥ്യമായതു മുതലുള്ള സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളത്. അന്നത്തെ സാഹചര്യങ്ങൾക്ക ് അനുസരിച്ചുള്ള നിർമാണ രീതികളാണ് നിലവിലെ തിരക്കുകൾക്ക് കാരണമെന്നാണ് കണ്ടെത്തൽ. കോസ്വേയുടെ 25 ശതമാനം യാത്രക്കാർക്കും 20 ശതമാനം കണ്ടയ്നറുകളുടെ നീക്കത്തിനും ബാക്കിയുള്ള 55 ശതമാനം മറ്റ് ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. അഡ്മിനിസ്ട്രേഷൻ സംവിധാനങ്ങൾക്കും ഒാഫീസുകൾക്കുമാണ് ഭീമമമായ സ്ഥലം ഉപയോഗിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് അടിമുടി പുതുക്കി പണിയൽ ആവശ്യമാണന്ന് കിങ് ഫഹദ് കോസ്വേ അതോറിറ്റി ജനറൽ കസ്റ്റംസ് ഗവർണർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അഖ്ബാനി പറഞ്ഞു.
യാത്രക്കാരുടെ നേരത്തെയുള്ള രേഖകൾ പരിശോധിച്ച് കാര്യമായ തടസ്സങ്ങൾ ഇല്ലാത്തവർക്ക് താമസമില്ലാതെ അതിവേഗ വാതിലിലൂെട നടപടിക്രമങ്ങൾ പൂർത്തിയാക്കി പോകുവാൻ സാധിക്കും. കസ്റ്റംസ്, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഇൻഫർമേഷൻ സെൻറർ, പാസ്പോർട്ട് അതോറിറ്റി എന്നിവ സംയുക്തമായി ബന്ധിപ്പിച്ചാണ് ഇത് നടപ്പിലാക്കുക. ഇതോെട യാത്രക്കാർ നേരിടുന്ന 90 ശതമാനം തിരക്കും ഒഴിവാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ ചരക്കുനീക്കവും ഇതിെൻറ കീഴിൽ ഉൾപ്പെടുത്തും. താരതമ്യേന റിസ്ക് കുറഞ്ഞ കണ്ടയ്നറുകൾക്ക് ഇതിലൂെട അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി കടന്നുപോകാം. ബാക്കിയുള്ള കണ്ടയ്നറുകൾ കസ്റ്റംസ് ഒാഫീസർമാർ പരിശോധിച്ച് ഉറപ്പുവരുത്തി അനുമതി പത്രം നൽകിയാലേ നടപടിക്രമം പൂർണമാകൂ.
സൗദി-ബഹ്റൈൻ കോസ്വേ വഴി കടന്നുപോകുന്ന കണ്ടയ്നറുകളിൽ 80 ശതമാനവും റിസ്ക് കുറഞ്ഞവയാണന്നും അബ്ബാനി പറഞ്ഞു. ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്നും കോസ്വേ വഴി എത്തുന്ന സാധനങ്ങളുടെ പരിശോധനക്ക് വിമാനത്താവളത്തിനോട് ചേർന്ന് പ്രത്യേക പരിശോധാന സ്ഥലം സ്ഥാപിക്കും. ഇതിലെ വിവരങ്ങൾ പങ്കുവെക്കുന്നതിലൂെട ഇങ്ങനെയുള്ള ചരക്കുനീക്കവും എളുപ്പമാകും. ലോക നിലവാരത്തിലേക്ക് കോസ്വേയുടെ പ്രവർത്തനങ്ങളെ പരിവർത്തിപ്പിക്കുന്നതിെൻറ ഭാഗം കൂടിയായിരിക്കും ഇൗ പരിഷ്കരണങ്ങൾ.
മാർച്ച് ഒമ്പത് ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ കോസ്വേ വഴി യാത്ര ചെയ്തതെന്നും അതോറിറ്റി അറിയിച്ചു. 1,19,291 യാത്രക്കാരാണ് ഇൗ ദിവസം കോസ്വേഴി കടന്നുപോയത്. ഇതിൽ 73,087 പേർ ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് എത്തിയവരാണ്. കോസ്വേയിലെ തിരക്ക് കുറക്കുന്നതിനുള്ള പരിഷ്കരണങ്ങൾ യാത്രക്കാരുടെ ചിരകാല ആഗ്രഹമാണ്. സൗദിയിലെ ലെവി സാഹചര്യങ്ങളിൽ നിരവധി പേർ ബഹ്ൈറനിലേക്ക് താമസം മാറുകയും സൗദിയിൽ കച്ചവടം തുടരുകയും ചെയ്യുന്നുണ്ട്. ഇവരിൽ അധികം പേരും ദിനംപ്രതി ഇരു രാജ്യത്തേക്കും യാത്ര ചെയ്യുന്നവരാണ്. തിരക്ക് കൂടിയ സമയങ്ങളിൽ മണിക്കൂറുകളാണ് ഇവർക്ക് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ് രണ്ട് കിലോമീറ്ററിൽ കൂടുതലാണ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടത്്. പലർക്കും രണ്ട് മണിക്കൂറിലധികം കാത്തു കിടക്കേണ്ട അവസ്ഥയും ഉണ്ടായി. ഇതുവഴി ചരക്കുമായി പോകുന്ന ട്രെയിലർ ൈഡ്രവർമാർക്ക് പലപ്പോഴും ദിവസങ്ങൾ കോസ്വേയിൽ ചെലവിടേണ്ടി വരാറുണ്ട്. പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാതെ ഇവിടെ കുടുങ്ങിപ്പോയ ട്രെയിലർ ൈഡ്രവർമാരെ കുറിച്ച് ‘ഗൾഫ് മാധ്യമം’ പല തവണ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
