മദീന വിമാനത്താവളത്തിൽ സൗദി ഏവിയേഷൻ ക്ലബ് ഉദ്ഘാടനം ചെയ്തു
text_fieldsമദീന വിമാനത്താവളത്തിൽ സൗദി ഏവിയേഷൻ ക്ലബ് ഉദ്ഘാടന ചടങ്ങിൽനിന്ന്
മദീന: മദീന വിമാനത്താവളത്തിൽ സൗദി ഏവിയേഷൻ ക്ലബ് ഉദ്ഘാടനം ചെയ്തു. മദീന ജനറൽ ഏവിയേഷൻ ഫോറത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും സൗദി ഏവിയേഷൻ ക്ലബ് സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ സുൽത്താൻ ബിൻ സൽമാനാണ് ഉദ്ഘാടനം നിർവഹിച്ചത്. 1.5 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥാപിച്ചത്.
ചടങ്ങിനിടെ, മദീന മേഖലയിലെ ക്ലബ്ബിന്റെ വിമാനത്താവളത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ശേഷം അമീർ സുൽത്താൻ ബിൻ സൽമാൻ മേഖലയിലെ സൗദി ഏവിയേഷൻ ക്ലബ് കാണുകയും മദീന ജനറൽ ഏവിയേഷൻ ഫോറം പ്രവർത്തനങ്ങൾ വീക്ഷിക്കുകയും ചെയ്തു.
സൗദി ഏവിയേഷൻ ക്ലബിന്റെ സഹകരണത്തോടെ മദീന ഗവർണറേറ്റിന്റെയും റീജ്യൻ ഡെവലപ്മെന്റ് അതോറിറ്റിയുടെയും മേൽനോട്ടത്തിലാണ് ‘മദീന ജനറൽ ഏവിയേഷൻ ഫോറത്തിന്റെ’ പ്രവർത്തനങ്ങൾ നടന്നത്. ഒരു കൂട്ടം എയർ ഷോകളും വൈവിധ്യമാർന്ന വിമാനങ്ങളുടെ പ്രദർശനവും ഡ്രോൺ പ്രദർശനങ്ങളും പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

