Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമന്‍: വെടിനിര്‍ത്തല്‍...

യമന്‍: വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഹൂതികള്‍ക്ക് മേല്‍ സമ്മർദം ചെലുത്തണം -സഖ്യരാഷ്​ട്രങ്ങള്‍

text_fields
bookmark_border

റിയാദ്: യമന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഹൂതികള്‍ക്ക് മേല്‍ ഐക്യരാഷ്​ട്ര സഭയും രക്ഷാസമിതിയും സമ്മർദം ചെലുത്തണമെന്ന് സഖ്യസേനയിലെ സൗദി, യു.എ.ഇ, യമന്‍ എന്നീ രാഷ്​ട്രങ്ങള്‍ അഭ്യര്‍ഥിച്ചു.


2018 ഡിസംബര്‍ 18 ന് വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെട്ടതിന് ശേഷം ഹുദൈദ തുറമുഖ നഗരത്തില്‍ മാത്രം ഹൂതികളുടെ ഭാഗത്തുനിന്ന് 970 ലംഘനങ്ങളുണ്ടായിട്ടുണ്ട്. ഹൂതികളെ പിന്തുണക്കുന്ന ഇറാനാണ് ഈ നടപടിക്ക് പിന്നിലെന്നും സഖ്യരാഷ്​ട്രങ്ങള്‍ കുറ്റപ്പെടുത്തി.

ഹുദൈദയിലും ഇതര നഗരങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതി​​​െൻറ കുറ്റം ഹൂതികള്‍ക്കും ഇറാനുമാണ്. ഇക്കാര്യത്തില്‍ യു.എന്‍ പ്രതിനിധികള്‍ ഹൂതികളുമായി നടത്തിയ ചര്‍ച്ചക്ക് എന്തെങ്കിലും ഫലമുണ്ടായിട്ടില്ല. യമനില്‍ സമാധാനം പുലരുന്നത് വൈകാൻ കാരണം ഹൂതികളാണെന്നും സഖ്യരാഷ്​ട്രങ്ങള്‍ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsSaudi News
News Summary - saudi-attack-saudi news-gulf news
Next Story