Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതീക്ഷകളേറെയെന്ന്...

പ്രതീക്ഷകളേറെയെന്ന് സൗദി ബഹിരാകാശ സഞ്ചാരികൾ; ചരിത്രനേട്ടത്തിനു പിന്നിൽ രാഷ്ട്രനേതൃത്വത്തിന്റെ പിന്തുണ

text_fields
bookmark_border
Saudi astronauts
cancel
camera_alt

സൗ​ദി സ്‌​പേ​സ് ഏ​ജ​ൻ​സി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​നം

റി​യാ​ദ്: ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ൽ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത് ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും കൊ​ണ്ടാ​ണെ​ന്ന് സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ താ​മ​സി​ച്ച് പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഭൂ​മി​യി​ലി​റ​ങ്ങി​യ​ശേ​ഷം സൗ​ദി​യി​ൽ തി​രി​ച്ചെ​ത്തി​യ റ​യാ​ന ബ​ർ​നാ​വി​യും അ​ലി അ​ൽ ഖ​ർ​നി​യും സൗ​ദി സ്‌​പേ​സ് ഏ​ജ​ൻ​സി (എ​സ്.​എ​സ്.​എ) റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്.

സൗ​ദി അ​റേ​ബ്യ​യെ​യും പു​തു​ത​ല​മു​റ​യേ​യും പ്ര​തി​നി​ധാ​നം​ചെ​യ്ത് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യ​തി​ലും ഈ ​നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ അ​റ​ബ്, മു​സ്‌​ലിം വ​നി​ത​യാ​യ​തി​ലും തി​ക​ഞ്ഞ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് റ​യാ​ന പ​റ​ഞ്ഞു. തു​ട​ർ​ന്നും സൗ​ദി ജ​ന​ത​ക്ക് ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് ത​ങ്ങ​ളു​ടേ​താ​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 40 വ​ർ​ഷം മു​മ്പ് രാ​ജ്യം ആ​രം​ഭി​ച്ച ചു​വ​ടു​ക​ൾ പി​ന്തു​ട​ർ​ന്നാ​ണ് നാ​ല് സൗ​ദി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്ന് റ​യാ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹി​രാ​കാ​ശ പ​രീ​ക്ഷ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ച​രി​ത്ര​പ​ര​മാ​യ ശാ​സ്ത്ര​ദൗ​ത്യ​മാ​ണ് ത​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ശാ​സ്ത്ര​ജ്ഞ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ക്രോ ഗ്രാ​വി​റ്റി പ​രി​തഃ​സ്ഥി​തി​യി​ൽ 14 ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ങ്ങ​ൾ വി​ജ​യി​ച്ചു. പ്ര​തി​വ​ർ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളെ നേ​രി​ടാ​ൻ പ്ര​തി​രോ​ധ കോ​ശ​ങ്ങ​ളി​ലെ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണം സ​ഹാ​യി​ക്കും. പ​രീ​ക്ഷ​ണം മ​നു​ഷ്യ​രാ​ശി​യെ സേ​വി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണെ​ന്ന് സ്ത​നാ​ർ​ബു​ദ ഗ​വേ​ഷ​ക കൂ​ടി​യാ​യ റ​യാ​ന പ​റ​ഞ്ഞു.

അ​ഭി​ലാ​ഷ​മു​ള്ള​വ​രും സ്വ​പ്നം കാ​ണു​ന്ന​വ​രു​മെ​ന്ന നി​ല​ക്ക് ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ക്ക് ഇ​നി​യും മു​ന്നോ​ട്ടു പോ​കാ​ൻ സാ​ധി​ക്കു​മെ​ന്നും 'വി​ഷ​ൻ 2030' ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും റ​യാ​ന​യു​ടെ സ​ഹ​യാ​ത്രി​ക​ൻ അ​ലി അ​ൽ ഖ​ർ​നി പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ​ത്ത് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ത​ന്റെ ക​രി​യ​റി​ലെ ഒ​രു കു​തി​ച്ചു​ചാ​ട്ട​മാ​ണെ​ന്ന് യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യ അ​ൽ-​ഖ​ർ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ദൗ​ത്യ​ത്തി​ൽ താ​നും മു​ഹ​മ്മ​ദ് അ​ൽ ഗം​ദി​യും വ​ഹി​ച്ച പ​ങ്ക് ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പ് കൂ​ടി​യാ​യി​രു​ന്നു എ​ന്ന് സൗ​ദി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി മ​ർ​യം ഫി​ർ​ദൗ​സ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ഓ​പ​റേ​ഷ​ൻ റൂ​മി​ലെ ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ ബ​ർ​നാ​വി​യു​മാ​യും അ​ൽ ഖ​ർ​നി​യു​മാ​യും ത​ങ്ങ​ൾ നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

ബ​ഹി​രാ​കാ​ശ സാ​ധ്യ​ത​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടു​ള്ള കി​രീ​ടാ​വ​കാ​ശി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ദൗ​ത്യം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രി​യും സൗ​ദി ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി (എ​സ്.​എ​സ്.​എ) ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​വാ​ഹ പ​റ​ഞ്ഞു.

ബ​ഹി​രാ​കാ​ശ മേ​ഖ​ല ലോ​ക​ത്തെ മാ​റ്റു​മെ​ന്ന് അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ്ര​സ്താ​വി​ച്ചി​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. നി​ല​വി​ലെ 50 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്റ​ർ​നെ​റ്റ് നി​ർ​വ​ഹി​ച്ച ലോ​ക​ത്തെ മാ​റ്റി​മ​റി​ക്ക​ൽ പ്ര​ക്രി​യ അ​ടു​ത്ത 50 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ബ​ഹി​രാ​കാ​ശ മേ​ഖ​ല നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്.​എ​സ്.​എ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് സ​ഊ​ദ് അ​ൽ-​ത​മീ​മി​യും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi astronautshistoric achievement
News Summary - Saudi astronauts say there are high expectations; Behind the historic achievement
Next Story