സൗദി കലാസംഘം ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsസൗദി കലാസംഘം ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലുള്ള എസ്.കെ.എസ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേർന്ന ഇഫ്താർ സംഗമം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മഹിത മാതൃകയായി.
ഇതോടനുബന്ധിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. നവാസ് ബീമാപ്പള്ളി, ഡോ. ഹാരിസ്, സാദിഖലി തുവ്വൂർ, റാഫി ബീമാപ്പള്ളി, സോഫിയ സുനിൽ, ഇസ്മായിൽ ഇജ്‌ലു, മുഹമ്മദ് റാഫി എറണാംകുളം, ഖമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു സ്വാഗതവും ഇജാസ് കളരിക്കൽ നന്ദിയും പറഞ്ഞു. ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ വിവിധ ആഘോഷ വേളകളിൽ കൂട്ടായ്മക്ക് കീഴിൽ കുടുംബസംഗമങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

