സൗദി കലാസംഘം ഇൗദ് സംഗമം
text_fieldsസൗദി കലാസംഘം റിയാദിൽ സംഘടിപ്പിച്ച ഇൗദ് സംഗമത്തിൽ പെങ്കടുത്തവർ
റിയാദ്: മലയാളി കലാകാരന്മാരുടെ സംഘടനയായ സൗദി കലാസംഘം ഈദ് സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടലിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ റിയാദ് കൂടാതെ ജിദ്ദ, തബൂക്ക്, ജീസാൻ, അൽഖസീം, ദമ്മാം എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുത്തു. 300ൽപരം അംഗങ്ങളാണ് സംഘടനയിലുള്ളത്. പ്രാർഥനാഗാനത്തോടെ പരിപാടിക്ക് തുടക്കമായി. പാട്ടും നൃത്തവും മറ്റു കലാപരിപാടികളുമായി വർണശബളമായ വിരുന്നായി മാറി. സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതി പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു.
'അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ മുന്നോട്ടുകൊണ്ടുവരുക' എന്ന ആൽബം ചലഞ്ചിെൻറ സ്വിച്ച്ഓൺ ഡോ. രാമചന്ദ്രൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ ജയന് കൊടുങ്ങല്ലൂർ, റാഫി കൊയിലാണ്ടി, നാസർ ലെയ്സ്, ഹസ്സൻ കൊണ്ടോട്ടി, ഷാനവാസ് മുനമ്പത്ത് എന്നിവർ സംസാരിച്ചു.
അവതാരകൻ അബി ജോയി, പ്രോഗ്രാം കോഒാഡിനേറ്റർ തങ്കച്ചൻ വർഗീസ്, ഷബാന അൻഷാദ്, ഷെമീർ കല്ലിങ്കൽ, അൽത്താഫ് കാലിക്കറ്റ്, അൻഷാദ്, രാജേഷ് ഗോപാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൗദി അറേബ്യയിൽ മെഗാ ഇവൻറ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

