Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-അർജൻറീന മത്സരം...

സൗദി-അർജൻറീന മത്സരം ഇന്ന്

text_fields
bookmark_border
സൗദി-അർജൻറീന മത്സരം ഇന്ന്
cancel
camera_alt

ലോ​ക​ക​പ്പ് ഗ്രൂ​പ് സി​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​നാ​യി ത​യാ​റെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ സൗ​ദി ​ടീം

​ജി​ദ്ദ: ലോ​ക​ക​പ്പി​ൽ അ​ർ​ജ​ൻ​റീ​ന​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്കം സൗ​ദി ദേ​ശീ​യ ടീം ​പൂ​ർ​ത്തി​യാ​ക്കി. ഫി​ഫ ​ലോ​ക​ക​പ്പ് ഖ​ത്ത​ർ 2022ന്റെ ​ഗ്രൂ​പ് റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​ണ് ദോ​ഹ​യി​ലെ ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ സൗ​ദി ടീം ​അ​ർ​ജ​ൻ​റീ​ന​യു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്. 'അ​ൽ-​അ​ഖ്ദ​ർ' സൗ​ദി ടീ​മി​ലെ അം​ഗ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞ് സെ​ലി​ൻ റി​സോ​ർ​ട്ട്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ എ​ർ​വി റെ​നാ​ർ​ഡി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ​ പ​രി​ശീ​ല​ന സെ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി.

​പ​രി​ശീ​ല​നം​ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ മു​മ്പ്​ വാം​അ​പ്പ്​ വ്യാ​യാ​മം, സ്​​ക്വ​യ​ർ വ്യാ​യാ​മം തു​ട​ങ്ങി​യ​വ ന​ട​ത്തി. ടീ​മി​ലെ റി​യാ​ദ് ഷ​റാ​ഹി​ലി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ വ്യാ​യാ​മ​ങ്ങ​ൾ തു​ട​ർ​ന്ന​ത്. ചൊ​വ്വാ​​ഴ്​​ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി താ​മ​സ​കേ​ന്ദ്ര​മാ​യ സെ​ലി​ൻ റി​സോ​ർ​ട്ടി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ദോ​ഹ​യി​ലേ​ക്ക് തി​രി​ച്ചു. അ​ർ​ജ​ൻ​റീ​ന, മെ​ക്‌​സി​കോ, പോ​ള​ണ്ട് എ​ന്നീ ടീ​മു​ക​ളോ​ടൊ​പ്പം ലോ​ക​ക​പ്പ് ഗ്രൂ​പ് സി​യി​ലാ​ണ് സൗ​ദി ദേ​ശീ​യ ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsSaudi-Argentina
News Summary - Saudi-Argentina match today
Next Story