Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-അരാംകോ ആക്രമണം:...

സൗദി-അരാംകോ ആക്രമണം: പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്

text_fields
bookmark_border
സൗദി-അരാംകോ ആക്രമണം: പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്
cancel
camera_alt??????? ?????????? ????????????? ????????? (??? ??????)
ജിദ്ദ: സെപ്​റ്റംബർ 14ന്​ സൗദി-അരാംകോക്കുനേരെ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് റോയിട്ടേഴ്സ് അന്വ േഷണറിപ്പോർട്ട്​. ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല അലി ഖാംനഇയുടെ അറിവോടെയാണ്​ ആക്രമണമെന്ന് അന്വേഷണ റിപ്പേ ാർട്ടിൽ പറയുന്നു.​ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍വെച്ച് ആക്രമണത്തിന് മുന്നോടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലതവണ ചര്‍ച്ച നടത്തി. യു.എസിനെതിരെ നേരിട്ടുള്ള ആക്രമണത്തിനുപകരം സൗദിയെ ആക്രമിക്കുകയായിരുന്നുവത്രെ ലക്ഷ്യം. ഇറാനിലെ മുതിർന്ന ഉദ്യോഗസ്​ഥരിൽനിന്നാണ് ബ്രിട്ടീഷ്​ വാർത്ത ഏജൻസിയായ​ റോയി​േട്ടഴ്​സ്​ വിവരം ശേഖരിച്ചത്​. 2019 സെപ്​റ്റംബര്‍ 14നായിരുന്നു സൗദി-അരാംകോക്കുനേരെ ആക്രമണം നടന്നത്. യുദ്ധസമാനമായ ആക്രമണമാണിതെന്നാണ്​ സൗദി അറേബ്യ വിലയിരുത്തിയത്​. ലോകത്തെ ഏറ്റവുംവലിയ എണ്ണ സംസ്കരണ പ്ലാൻറായ അബ്ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളുമാണ്​ പതിച്ചത്. വൻ അഗ്​നിബാധയാണിതിനെ തുടർന്നുണ്ടായത്​. അരാംകോക്ക്​​ കോടികളുടെ നഷ്​ടമുണ്ടാക്കിയ ആക്രമണമായിരുന്നു ഇത്​. മേഖലയിൽ യുദ്ധമുണ്ടായാൽ ഇതായിരിക്കും അവസ്​ഥ എന്നായിരുന്നു സംഭവത്തിനു​ശേഷം ഇറാൻ പ്രതികരിച്ചിരുന്നത്​. അക്രമത്തെ കുറിച്ച​േന്വഷിക്കാൻ യു.എൻ വിദഗ്​ധ സംഘം എത്തിയിരുന്നു.
17 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ഡ്രോണുകള്‍ പരിശോധിച്ചശേഷം സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടെന്ന് സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങള്‍ വിലയിരുത്തി. ജൂണില്‍തന്നെ ആക്രമണത്തിന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ്​ റോയി​േട്ടഴ്​സ്​ അന്വേഷണ റിപ്പോർട്ട്​. അമേരിക്ക സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയതിനോടുള്ള പ്രതികരണമായിരുന്നു ആക്രമണം. നേരിട്ടുള്ള ആക്രമണം വന്‍‌ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുനല്‍കി. ഇതിനാല്‍ യുഎസ് പൗരന്മാരെയും കേന്ദ്രങ്ങ​െളയും ഒഴിവാക്കി അവരുമായി അടുത്ത ബന്ധമുള്ള സൗദിയെ ലക്ഷ്യംവെച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഇതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെന്നാണ്​ റോയി​േട്ടഴ്​സ്​ കണ്ടെത്തൽ. ഇറാനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിനെ കുറിച്ച് ഇറാനും സൗദിയും പ്രതികരിച്ചിട്ടില്ല. യമനിലെ വിമതവിഭാഗമായ ഹൂതികൾ ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും സൗദി തള്ളിയിരുന്നു. ആക്രമണം നടന്നത്​ യമൻ മേഖലയിൽ നിന്നായിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi aramco attack
News Summary - saudi aramco attack
Next Story