Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുഹമ്മദ് ബിൻ സൽമാൻ...

മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി

text_fields
bookmark_border
മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി
cancel

റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്​ദുൽഅസീസിനെ പ്രഖ്യാപിച്ചു. നിലവിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫിനെ മാറ്റി തൽസ്​ഥാനത്ത്​ രണ്ടാം കിരീടാവകാശിയായ മുഹമ്മദ്​ ബിൻ സൽമാനെ നിയമിച്ച രാജവിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്.

കിരീടാവകാശിയെ കണ്ടെത്താനുള്ള സമിതിയിലെ 34 അംഗങ്ങളിൽ 31 പേരും മുഹമ്മദ് ബിൻ സൽമാ​​​​​​െൻറ നിയമനത്തെ പിന്തുണച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട്​ ചെയ്​തു. സെപ്തംബർ ഒന്നിന് മക്കയിൽ നടക്കുന്ന ചടങ്ങിൽ മുഹമ്മദ് ബിൻ സൽമാൻ സ്​ഥാനമേറ്റെടുക്കുന്ന അനുസരണപ്രതിജ്ഞ ചടങ്ങ്​ നടക്കും. നിലവിലെ പ്രതിരോധമന്ത്രി സ്​ഥാനത്ത്​ മുഹമ്മദ്​ ബിൻ സൽമാൻ തുടരും. അബ്​ദുൽ അസീസ് ബിൻ സുഉൗദ്​ ബിൻ നായിഫിനെ ആഭ്യന്തരമന്ത്രിയും അഹ്​മദ് ബിൻ മുഹമ്മദ് അൽസാലിമിനെ ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ചതായും വിജ്ഞാപനത്തിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamohammed bin salmanCrown Prince
News Summary - Saudi Arabia’s Mohammed bin Salman appointed Crown Prince
Next Story