Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയുടെ പുതിയ ആരോഗ്യമന്ത്രി ചുമതലയേറ്റു
text_fieldsbookmark_border
നിയോം: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ ചുമതലയേറ്റു. വെർച്വൽ സംവിധാനത്തിലൂടെ ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.
ആരോഗ്യ മന്ത്രിയായിരുന്ന ഡോ. തൗഫീഖ് അൽറബീഅയെ ഹജ്ജ് ഉംറ മന്ത്രിയാക്കിയും ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലിനെ പുതിയ ആരോഗ്യ മന്ത്രിയായും നിയോഗിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്.
നേരത്തെ ആരോഗ്യമന്ത്രാലയത്തിലെ ആസൂത്രണ വികസന സഹമന്ത്രിയായിരുന്നു. ആരോഗ്യ മന്ത്രിക്ക് ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിക്കാൻ കഴിയെട്ടയെന്ന് സൽമാൻ രാജാവ് ആശംസിച്ചു.
Next Story

