Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോ ബൈഡനെ സൽമാൻ...

ജോ ബൈഡനെ സൽമാൻ രാജാവ്​ അഭിനന്ദിച്ചു

text_fields
bookmark_border
ജോ ബൈഡനെ സൽമാൻ രാജാവ്​ അഭിനന്ദിച്ചു
cancel
camera_alt

സൽമാൻ രാജാവ്​, ജോ ബൈഡൻ

ജിദ്ദ: അമേരിക്കയുടെ 46ാം പ്രസിഡൻറായി​ തെ​രഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ അഭിനന്ദിച്ചു. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ വിജയത്തിന്​ ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി അദ്ദേഹത്തിന്​ അയച്ച സന്ദേശത്തിൽ രാജാവ്​ പറഞ്ഞു.

അമേരിക്കയിലെ ജനങ്ങൾക്ക്​ കൂടുതൽ സമൃദ്ധിയും പുരോഗതിയുമുണ്ടാക​െട്ടയെന്നും സൽമാൻ രാജാവ്​ ആശംസിച്ചു. ഇരു സൗഹൃദ രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ചരിത്രപരവും വ്യതിരിക്തവുമായ ഉറ്റ ബന്ധത്തെ സൽമാൻ രാജാവ്​ പ്രകീർത്തിച്ചു. മുഴുവൻ മേഖലകളിലും ആ ബന്ധം ഉൗട്ടിയുറപ്പിക്കാനും വിപുലീകരിക്കാനുമാണ്​ ആഗ്രഹിക്കുന്നതെന്നും രാജാവ്​ വ്യക്തമാക്കി. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും പുതിയ അമേരിക്കൻ പ്രസിഡൻറിന്​ അഭിനന്ദന സന്ദേശം അയച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenKing Salmanus president
News Summary - Saudi Arabia’s King Salman and crown prince congratulate US president-elect Biden
Next Story