കിങ് സൽമാൻ എയർപോർട്ട് കമ്പനിയും ബയോഫ്യൂവൽ കമ്പനിയും ധാരണപത്രം ഒപ്പുവെച്ചു
text_fieldsകിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ട് ഡെവലപ്മെന്റ് കമ്പനി, ജുബൈലിലെ ബയോഫ്യൂവൽ കമ്പനിയുമായി ധാരണപത്രം ഒപ്പുവെച്ച ചടങ്ങിൽനിന്ന്
ജുബൈൽ: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) ഉടമസ്ഥതയിലുള്ള കിങ് സൽമാൻ എയർപോർട്ട് ഡെവലപ്മെന്റ് കമ്പനി (കെ.എസ്.ഐ.എ.ഡി.സി) ജുബൈൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഫ്യൂവൽ കമ്പനിയുമായി ധാരണപത്രം ഒപ്പുവെച്ചു.
എയർപോർട്ടിന്റെ നിർമാണ ഘട്ടത്തിൽ ഫോസിൽ ഡീസലിന് പകരം ബി 100 ബയോഡീസൽ നൽകാനാണ് ഉടമ്പടി. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാൻ സൗദി അറേബ്യ മുന്നോട്ട് വെക്കുന്ന ഹരിതസംരംഭങ്ങളുടെ ഭാഗമായി എയർപോർട്ട് പ്രോജക്ടിൽ കാർബൺ-ഇതര പദാർഥങ്ങളുടെ ബഹിർഗമന അളവ് കുറയ്ക്കാൻ കരാർ നിലവിൽ വരുന്നതോടെ സാധിക്കും.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ ചുവടുവെപ്പ്. പ്രധാന പദ്ധതികളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ മേൽത്തരം ജൈവ ഇന്ധനം സഹായിക്കും.
മൃഗകൊഴുപ്പും വെജിറ്റബിൾ ഓയിലും പ്രോസസ് ചെയ്ത് മേൽത്തരം ജൈവ ഇന്ധനം നിർമിച്ച് നൽകുന്ന സ്ഥാപനമാണ് ജുബൈലിൽ പ്രവർത്തിക്കുന്ന ബയോഫ്യൂവൽ കമ്പനി. സ്വകാര്യ-പൊതുമേഖലകളിൽ കമ്പനിക്ക് ഉപഭോക്താക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

