Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി അറേബ്യയുടെ വിദേശ കറൻസി കരുതൽ ശേഖരത്തിൽ 7.2 ശതമാനം വർധന

text_fields
bookmark_border
സൗദി അറേബ്യയുടെ വിദേശ കറൻസി കരുതൽ ശേഖരത്തിൽ 7.2 ശതമാനം വർധന
cancel

ജിദ്ദ: വിദേശ കറൻസി കരുതൽ ശേഖരത്തിൽ ഒരു വർഷത്തിനിടെ മികച്ച നേട്ടം കൈവരിച്ച് സൗദി അറേബ്യ. 2025 ആഗസ്​റ്റ്​ മാസത്തെ അപേക്ഷിച്ച് 2026 ആഗസ്​റ്റിൽ രാജ്യത്തി​െൻറ വിദേശ കറൻസി കരുതൽ ശേഖരത്തിൽ 7.2 ശതമാനത്തി​െൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതുപ്രകാരം രാജ്യത്തി​െൻറ ശേഖരം 1.733 ലക്ഷ്യം കോടി സൗദി റിയാലിൽ എത്തിയതായി സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1.616 ലക്ഷ്യം കോടി റിയാലോ ആയിരുന്നു.

അതേസമയം, പ്രതിമാസ കണക്കുകളിൽ ചെറിയ തോതിലുള്ള ഇടിവ് പ്രകടമായിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ അവസാനത്തിൽ 17.38 ലക്ഷം കോടി റിയാലിൽ നിന്ന വിദേശ കറൻസി കരുതൽ ശേഖരം ആഗസ്​റ്റിലെത്തിയപ്പോൾ നേരിയ തോതിൽ കുറഞ്ഞു.

സൗദി അറേബ്യയുടെ ഔദ്യോഗിക കരുതൽ ആസ്തികളിൽ വാർഷികാടിസ്ഥാനത്തിൽ 6.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പ്രതിമാസ അടിസ്ഥാനത്തിൽ ഔദ്യോഗിക കരുതൽ ആസ്തികൾ ആഗസ്​റ്റിൽ തുടർച്ചയായ രണ്ടാം മാസവും കുറയുന്ന പ്രവണതയാണ് കാണിച്ചത്. ഈ വർഷം ജൂൺ അവസാനത്തിൽ 1.854 ലക്ഷം കോടി റിയാൽ ആയിരുന്ന ആസ്തികൾ, ജൂലൈ അവസാനമായപ്പോഴേക്കും 1.832 ലക്ഷം കോടി റിയാലായി ചുരുങ്ങിയിരുന്നു.

സ്വർണം, അന്താരാഷ്​ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) കൈവശം വച്ചിരിക്കുന്ന കരുതൽ ശേഖരം, വിദേശ കറൻസി കരുതൽ ശേഖരം എന്നിവയാണ് സൗദിയുടെ ഔദ്യോഗിക കരുതൽ ആസ്തികളിൽ ഉൾപ്പെടുന്നത്. ഇതിൽ ഐ.എം.എഫിലെ കരുതൽ ശേഖരം ഇക്കഴിഞ്ഞ ആഗസ്​റ്റിൽ 13,34 കോടി റിയാലായി ഉയർന്നു.

മുൻ വർഷം ഇത് 13,15 കോടി റിയാലായിരുന്നു. ഇത് 1.4 ശതമാനത്തി​െൻറ വർധനവാണ് സൂചിപ്പിക്കുന്നത്. കൂടാതെ, ഇക്കഴിഞ്ഞ ആഗസ്​റ്റ്​ അവസാനത്തോടെ രാജ്യത്തി​െൻറ കൈവശമുള്ള സ്വർണത്തി​െൻറ മൂല്യം 1624 കോടി റിയാലായി ഉയർന്നു.

ആഗോള ഊർജ-സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ശക്തമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ വലിയ വിദേശ ശേഖരം സൗദിയെ സഹായിക്കുന്നുണ്ട്. വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപങ്ങളും വിദേശ കറൻസി നിക്ഷേപങ്ങളിലെ ആസ്തികളും രാജ്യത്തി​െൻറ ഈ സാമ്പത്തിക നേട്ടത്തിന് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia's Foreign Currency Reserves Surge by 7.2 Percent in a Year
Next Story