ഫ്ലൈനാസ് ജിദ്ദ-ജിബൂത്തി സർവിസ് ആരംഭിച്ചു
text_fieldsഫ്ലൈനാസിന്റെ ജിദ്ദ-ജിബൂത്തി സർവിസിന് തുടക്കം കുറിച്ച ചടങ്ങിൽ സൗദി-ആഫ്രിക്ക
രാജ്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ
ജിദ്ദ: ഇതാദ്യമായി സൗദിയിൽനിന്ന് ആഫ്രിക്കൻ രാജ്യമായ ജിബൂത്തിയിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിച്ച് ഫ്ലൈനാസ്. ഇരു രാജ്യങ്ങളിലെയും അംബാസഡർമാരുടെ സാന്നിധ്യത്തിൽ ജിദ്ദയിൽനിന്നാണ് ആദ്യത്തെ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചത്.
ഫ്ലൈനാസ് വിമാനസർവിസുകൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് പുതിയ സർവിസുകൾ.
ആഴ്ചയിൽ മൂന്നു ദിവസങ്ങളിലാണ് ജിദ്ദയിൽനിന്ന് ജിബൂത്തിയിലേക്കും തിരിച്ചുമുള്ള സർവിസുകൾ. പുതിയ സർവിസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെയും വ്യാപാര, സാമ്പത്തിക സഹകരണത്തിന്റെയും നിലവാരം ഉയർത്തുമെന്ന് അധികൃതർ വിലയിരുത്തി.
ജിബൂത്തിയിലെ സൗദി ലോജിസ്റ്റിക്സ് മേഖല സജീവമാക്കൽ, വിവിധ മേഖലകളിൽ 17 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കൽ എന്നിവയുൾപ്പെടെ സഹകരണവും വ്യാപാര വിനിമയവും വർധിപ്പിക്കുന്നതിനുള്ള 21 കരാറുകളെക്കുറിച്ച ചർച്ചകൾ തുടരുന്നതിനായും ഇരു രാജ്യങ്ങളുടെയും സംയുക്ത സമിതി ഇക്കാര്യങ്ങളിൽ ഫലപ്രദമായ വിജയങ്ങൾ നേടിയിട്ടുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

