സൗദിയിലെ ആദ്യ മലയാള ചലച്ചിത്രം 'സതി' റിയാദിൽ പ്രദർശിപ്പിച്ചു
text_fieldsസതി സിനിമയുടെ നിർമാതാക്കളായ ഫ്രാൻസിസ് ക്ലമന്റ്, ലിൻഡ ഫ്രാൻസിസ് എന്നിവരെ
റിയാദിലെ ചടങ്ങിൽ ആദരിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രം 'സതി' റിയാദിൽ പ്രദർശിപ്പിച്ചു. കലാ സാംസ്കാരിക സാമൂഹിക പ്രവർത്തകർക്കുവേണ്ടിയായിരുന്നു പ്രദർശനം. പ്രാചീന കാലത്തെ സതി എന്ന അനാചാരത്തിനെതിരെ സ്ത്രീകളുടെ ഉയിർത്തെഴുന്നേൽപാണ് സിനിമയുടെ ഉള്ളടക്കം.
പ്രവാസികളാണ് കാമറക്കു മുന്നിലും പിന്നിലും. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ലൊക്കേഷൻ വിശേഷങ്ങളും കാമറയും മറ്റു സാങ്കേതിക മികവുകളും ചർച്ചചെയ്യപ്പെട്ടു. ഒരു മലയാള ചിത്രം സൗദി അറേബ്യയിൽനിന്ന് അണിയിച്ചൊരുക്കി മലയാളികൾക്കു സമ്മാനിച്ച നിർമാതാക്കളായ ഫ്രാൻസിസ് ക്ലമന്റ്, ലിൻഡ ഫ്രാൻസിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. അൻവർ ഖുർഷിദ്, ഡോ. അഷ്റഫ്, ഇംറാൻ നെസ്റ്റോ, ഫഹദ് നീലച്ചേരി, ശിഹാബ് കൊട്ടുകാട്, അബ്ബാസ്, മൈമുന അബ്ബാസ്, ആഷിഫ് തലശ്ശേരി, മജീദ് പൂളക്കാടി, കോശി റിയ, സതീഷ് കേളി, റഫീഖ് തലശ്ശേരി, അൻഷാദ്, അയ്യൂബ്, മധുസൂദനൻ, ജയൻ കൊടുങ്ങല്ലൂർ, ആന്റണി രാവിൽ, റഫീഖ്, നാസർ കാരക്കുന്ന്, നാസർ കാരന്തൂർ എന്നിവർ പങ്കെടുത്തു.
ഒ.ടി.ടി പ്ലാറ്റ്ഫോമിലും ചിത്രം പ്രദർശനം തുടരുകയാണ്. ഗോപൻ എസ്. കൊല്ലം സംവിധാനം ചെയ്ത സിനിമയുടെ കഥയും തിരക്കഥയും ആതിര ഗോപനാണ് നിർവഹിച്ചത്.
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗ്രീഷ്മ ജോയ്. ബെന്നി മാത്യു പ്രൊഡക്ഷൻ കൺട്രോളറും രാവേൽ ആന്റണി ആബേൽ പ്രൊഡക്ഷൻ മാനേജരുമായി. നജാത്, വിഷ്ണു, അശോക് മിശ്ര, ഇന്ദു ബെന്നി, മൗനാ മുരളി എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
രാജേഷ് (കാമറ), ഗോപൻ (എഡിറ്റിങ്), അൻഷാദ് (ഗോ പ്രോ: കാമറ), മനോഹർ (ആർട്ട്), സനിൽ ജോസഫ്, ജോജി കൊല്ലം, സത്യജിത് ഇസെഡ് ബുൾ (സംഗീതം), ദിനേശ് ചൊവ്വ, ജോജി കൊല്ലം (ഗാനരചന), സനിൽ ജോസഫ്, ജിനി പാലാ, ശബാന അൻഷാദ് (ആലാപനം), വിഫ്രിക്, രശ്മി, വിനോദ് (നൃത്തസംവിധാനം), ജോസ് കടമ്പനാട് (സൗണ്ട്), മൗനാ മുരളി (മേക്കപ്പ്), സന്തോഷ് ലക്ഷ്മൺ (സ്റ്റിൽ), ഓംകാർ സുനിൽ (സ്റ്റുഡിയോ ഡിസൈൻ), ഷഫീഖ് റഹ്മാൻ (പശ്ചാത്തല സംഗീതം), ജോജി കൊല്ലം (പബ്ലിസിറ്റി) തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ച മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

