Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി അ​റേ​ബ്യ...

സൗ​ദി അ​റേ​ബ്യ പാ​കി​സ്താ​ന് വാ​ഗ്ദാ​നം ചെ​യ്ത ധ​ന​സ​ഹാ​യം ഉ​ട​ൻ കൈ​മാ​റും

text_fields
bookmark_border
സൗ​ദി അ​റേ​ബ്യ പാ​കി​സ്താ​ന് വാ​ഗ്ദാ​നം ചെ​യ്ത ധ​ന​സ​ഹാ​യം ഉ​ട​ൻ കൈ​മാ​റും
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ പാ​കി​സ്താ​ന് വാ​ഗ്ദാ​നം ചെ​യ്ത 22,000 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ധ​ന​സ​ഹാ​യം ഉ​ട​ൻ കൈ​മാ​റും. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നും സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക്ക് ശേ​ഷ​മാ​യി​രു​ന്നു ധ​ന​സ​ഹാ​യ പ്ര​ഖ്യാ​പ​നം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ര​ണ്ട് രീ​തി​യി​ലു​ള്ള സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കി​യ​ത്. പാ​കി​സ്താ​െൻറ കേ​ന്ദ്ര ബാ​ങ്കി​ലേ​ക്ക് മൂ​ന്ന് ബി​ല്യ​ൺ ഡോ​ള​റാ​ണ് കൈ​മാ​റു​ക. സൗ​ദി റോ​യ​ൽ കോ​ട​തി പ​ണം ന​ൽ​കാ​ൻ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

സൗ​ദി​യി​ൽ​നി​ന്നും ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത വ​ക​യി​ൽ 1.2 ബി​ല്യ​ൺ ഡോ​ള​ർ കു​ടി​ശ്ശി​ക​യു​ണ്ട്. ഇ​ത് തി​രി​ച്ച​ട​ക്കാ​ൻ ഒ​രു​വ​ർ​ഷം​കൂ​ടി പാ​കി​സ്താ​ന് സ​മ​യം നീ​ട്ടി​യും ന​ൽ​കി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ പാ​കി​സ്താ​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും തീ​രു​മാ​നം. നേ​ര​ത്തെ​യും സ​മാ​ന​രീ​തി​യി​ൽ സൗ​ദി പാ​കി​സ്താ​ന് ഇ​തേ തു​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൗ​ദി​ക്കെ​തി​രെ ക​ശ്മീ​ർ വി​ഷ​യ​ത്തി​ൽ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ചു. ക​ശ്മീ​ർ വി​ഷ​യ​ത്തി​ൽ സൗ​ദി ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചി​ല്ലെ​ങ്കി​ൽ പാ​കി​സ്താ​ൻ വി​ളി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.

അ​ന്നു ന​ൽ​കി​യ ധ​ന​സ​ഹാ​യം തി​രി​ച്ച​ട​ക്കാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു ഇ​ത്. വി​വാ​ദ പ്ര​സ്താ​വ​ന​യോ​ടെ പാ​കി​സ്താ​ൻ പ​ണം തി​രി​ച്ച​ട​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​മ്രാ​ൻ​ഖാ​ൻ വീ​ണ്ടും സ​ൽ​മാ​ൻ രാ​ജാ​വി​നേ​യും കി​രീ​ടാ​വ​കാ​ശി​യേ​യും നേ​രി​ട്ടു ക​ണ്ട​തോ​ടെ​യാ​ണ് ബ​ന്ധം വീ​ണ്ടും ഊ​ഷ്മ​ള​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial assistancePakistanhand overSaudi Arabia
News Summary - Saudi Arabia's financial assistance will be handed over soon to Pakistan
Next Story