ഗസ്സക്ക് കൈത്താങ്ങായി സൗദിയുടെ 71-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി
text_fieldsസൗദിയിൽ നിന്നും കെ.എസ് റിലീഫിന്റെ 71-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തിച്ച വസ്തുക്കൾ
റിയാദ്: ഗസ്സ മുനമ്പിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ 71-ാമത് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച്ച ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെയും കെയ്‌റോയിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിങ് സൽമാൻ ദുരിതാശ്വാസ, മാനുഷിക സഹായ കേന്ദ്രമാണ് (കെ.എസ്. റിലീഫ്) വിമാനം ഓപറേറ്റ് ചെയ്യുന്നത്.
71-ാമത് വിമാനത്തിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഫുഡ് ബാസ്‌കറ്റുകളും താമസത്തിനായി ഉപയോഗിക്കുന്ന കിറ്റുകളുമാണ് ഉള്ളത്. ഇവ ഗസ്സ മുനമ്പിനുള്ളിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഗസ്സ മുനമ്പ് അഭിമുഖീകരിക്കുന്ന ദുരിതപൂർണമായ ജീവിത സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനായി കിങ് സൽമാൻ ദുരിതാശ്വാസ കേന്ദ്രം വഴി സൗദി അറേബ്യ ഫലസ്തീൻ ജനതക്ക് തുടർച്ചയായി നൽകുന്ന പിന്തുണയുടെ ഭാഗമാണ് ഈ സഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

