Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയില്‍ പൊതുമാപ്പ്...

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

text_fields
bookmark_border
സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
cancel

റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 29 മുതലാണ്​ ഇതു നടപ്പാക്കുകയെന്ന്​ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്​ അറിയിച്ചു. ജൂൺ 24 വരെയാണ്​ കാലാവധി. സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ ഉത്തരവ്​ അനുസരിച്ചാണ്​ ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന തലക്കെട്ടിലുള്ള പൊതുമാപ്പി​​െൻറ പ്രഖ്യാപനം​. ഇഖാമ നിയമലംഘകര്‍, അതിര്‍ത്തി ലംഘിച്ചവര്‍, നുഴഞ്ഞുകയറ്റക്കാര്‍, ഹുറൂബാക്കപ്പെട്ടവര്‍, ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍, വിസ നമ്പറോ എൻട്രി നമ്പറോ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍ എന്നിവരാണ്​ പൊതുമാപ്പി​​െൻറ പരിധിയിൽ വരുന്നത്​. ഇൗ നിയമലംഘകർക്ക്​ പിഴയും തടവു ശിക്ഷയും കൂടാതെ രാജ്യം വിടാം. മടങ്ങു​േമ്പാൾ ഇവരുടെ വിരലടയാളം രേഖപ്പെടുത്തും. സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവർക്ക്​ വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പൊതുമാപ്പ്​ കാലയളവിൽ എല്ലാ തരം അനധികൃത താമസക്കാര്‍ക്കും തടവും പിഴയും കൂടാതെ അനായാസം രാജ്യം വിടാനാവും. എന്നാൽ പൊലീസ്​ കേസുകളിൽ കുടുങ്ങിയവർക്ക്​ ഇൗ ആനുകൂല്യം ഉണ്ടാകില്ല. റമദാന്‍ അവസാനത്തില്‍ (ജൂണ്‍ 24) അവസാനിക്കുന്ന പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇളവുകാലം കഴിയുന്നതോടെ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. രാജ്യത്ത് അവശേഷിക്കുന്ന നിയമലംഘകര്‍ക്ക് പരമാവധി ശിക്ഷയും പിഴയും നല്‍കുമെന്നും മുന്നറിയിപ്പുണ്ട്​. നിയമലംഘകരിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ഏറെയുണ്ടെന്നാണ്​ വിവരം.

2013 ൽ പ്രഖ്യാപിക്കപ്പെട്ട നിതാഖാത്​ ഇളവുകാലത്തിന്​ ശേഷം ഇതാദ്യമായാണ്​ പൊതുമാപ്പ്​ വരുന്നത്​. നിതാഖാത്​ ആനുകൂല്യം ഉപയോഗപ്പെടുത്തി 5,000 ലേറെ മലയാളികളാണ്​ അന്ന്​ മടങ്ങിയത്​. പിന്നീടും പദവി ശരിയാക്കാമെന്ന പ്രതീക്ഷയിൽ തുടരു​കയും അതിന്​ സാധിക്കാതെ വരികയും ചെയ്​ത്​ കുടുങ്ങിയ നിരവധി ആളുകൾ ഇപ്പോഴും രാജ്യത്തുണ്ട്​. ഇവർക്കെല്ലാം രക്ഷപ്പെടാനുള്ള അവസരമാണ്​ ഒരുങ്ങുന്നത്​. മൂന്നുമാസം കഴിയു​േമ്പാൾ ‘അനധികൃത താമസക്കാരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ്​ ഭരണകൂടത്തി​​െൻറ പ്രതീക്ഷ​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia
News Summary - saudi arabia പൊതുമാപ്പ്
Next Story