ചതുർരാഷ്ട്ര വനിത ഫുട്ബാൾ സൗഹൃദ മത്സരത്തിൽ സൗദി ജേതാക്കൾ
text_fieldsസൗദി വനിത ടീമിന് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മിസ്ഹൽ ട്രോഫി സമ്മാനിക്കുന്നു
ജിദ്ദ: രാജ്യാന്തര സൗഹൃദ ടൂർണമെന്റിൽ സൗദി വനിത ഫുട്ബാൾ ടീം കിരീടം ചൂടി. സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മിസ്ഹൽ ടീമിനെ കിരീടമണിയിച്ചു. ഈ മാസം 11 മുതൽ 19 വരെ ദമ്മാമിലാണ് മത്സരം നടന്നത്.
ദേശീയ ടീമിന് പുറമെ പാകിസ്താൻ, ഖമറൂസ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള വനിത ടീമുകളാണ് പങ്കെടുത്തത്. ടൂർണമെന്റിലെ അവസാന മത്സരം അൽറാക്കയിലെ അമീർ സഊദ് ബിൻ ജലാവി സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയായിരുന്നു. മത്സരത്തിനൊടുവിൽ സൗദി ടീം വനിതകൾ ഏഴ് പോയന്റുമായി ഒന്നാമതെത്തി. മൂന്ന് പോയന്റുമായി പാകിസ്താൻ രണ്ടാം സ്ഥാനത്തെത്തി.
കായിക സഹമന്ത്രി അദ്വ ബിൻത് അബ്ദുറഹ്മാൻ അൽഉറൈഫി, സൗദി ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗം ലാംയാ ബിൻത് ബഹിയാൻ, സൗദി ഫെഡറേഷനിലെ വനിത ഫുട്ബാൾ വിഭാഗം ഡയറക്ടർ ആലിയ അൽ റഷീദ് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

