Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ​ദുൽ ഫിത്വറി​ന്‍റെ ആഘോഷ നിറവിൽ സൗദി

text_fields
bookmark_border
രാജ്യമെങ്ങും പള്ളികളിലും ഇൗദ്​ഗാഹുകളിലുമായി ലക്ഷങ്ങൾ പെരുന്നാൾ നമസ്​കരിച്ചു
ഈ​ദുൽ ഫിത്വറി​ന്‍റെ ആഘോഷ നിറവിൽ സൗദി
cancel
camera_alt

 മക്ക ഹറമിൽ നടന്ന ഈദ്​ നമസ്​കാരത്തിൽ പ​ങ്കെടുത്ത ജനലക്ഷങ്ങൾ

ജിദ്ദ: വ്രതാനുഷ്​ഠാനത്തി​െൻറയും പ്രാർത്ഥനകളിൽ മുഴുകിയ ഇരവുപകലുകളുടെയും ഒടുവിൽ വന്നണഞ്ഞ ഇൗദുൽ ഫിത്വറി​െൻറ മധുരിമയിൽ സൗദി അറേബ്യ. റമദാൻ 29 ആയ വ്യാഴാഴ്​ച ശവാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന്​​ സൗദി റോയൽ കോർട്ട്​ വെള്ളിയാഴ്​ച പെരുന്നാൾ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന്​ രാജ്യമെങ്ങും സ്വദേശികളും വിദേശികളുമായ ജനസഞ്ചയം അത്യാഹ്ലാദ​പൂർവം​ ഇൗദുൽ ഫിത്വർ കൊണ്ടാടാൻ തുടങ്ങി. മൂന്നുനാൾ വരെ നീണ്ടുനിൽക്കുന്ന ആഘോഷമാണെങ്ങും.

പെരുന്നാളി​െൻറ ആദ്യ ദിനത്തിൽ പുലർച്ചെ പള്ളികളിലും ഇൗദ്​ഗാഹുകളിലും ആളുകൾ സംഗമിച്ച്​ ഇൗദ്​ നമസ്​കാരം നിർവഹിച്ചു. സൂര്യോദയമുണ്ടായി 15 മിനുട്ടിന്​ ശേഷമായിരുന്നു നമസ്​കാരം. ഏറെ സന്തോഷത്തോടെയും ആത്മനിർവൃതിയോടെയും സ്​ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ്​ വിവിധ സ്ഥലങ്ങളിലൊരുക്കിയ ഇൗദ്​ ഗാഹുകളിലെത്തിയത്​.

മദീന മസ്​ജിദുന്നബവിയിൽ നടന്ന ഈദ്​ നമസ്​കാരം

വിവിധ ഭാഗങ്ങളിൽ നടന്ന നമസ്​കാരങ്ങളിൽ അതത്​ മേഖല ഗവർണർമാർ പങ്കാളികളായി. നമസ്​കാര ശേഷം ഇൗദാംശസകൾ കൈമാറി. സൽമാൻ രാജാവ്​ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലാണ്​ ഇൗദുൽഫിത്വർ നമസ്​കാരം നിർവഹിച്ചത്​. മക്ക മേഖല ഡെപ്യുട്ടി ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താൻ, ജിദ്ദ ഗവർണർ അമീർ സഉൗദ്​ ബിൻ അബ്​ദുല്ലാഹ്​ ബിൻ ജലവി, നിരവധി അമീറുമാർ, റോയൽ കോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥർമാർ തുടങ്ങിയവർ സൽമാൻ രാജാവിനോടൊപ്പം ഇൗദ്​ നമസ്​കാരത്തിൽ പ​െങ്കടുത്തു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ മക്ക ഹറമിലാണ്​ ഇൗദ്​ നമസ്​കാരം നിർവഹിച്ചത്​.

ഇരുഹറമുകളിൽ നടന്ന ഇൗദ്​ നമസ്​കാരത്തിൽ സ്വദേശികളും തീർഥാടകരും സന്ദർശകരുമായി ലക്ഷങ്ങൾ പ​െങ്കടുത്തു. പുലർച്ചെ മുതൽ ഹറമുകളിലെ ഈദ് നമസ്​കാരത്തിൽ ​പ​െങ്കടുക്കാനുള്ള വിശ്വാസികളുടെ ഒഴുക്ക്​​ തുടങ്ങിയിരുന്നു. മക്ക ഹറമിൽ റോയൽ കോർട്ട്​ ഉപദേഷ്ടാവും ഹറം ഇമാമും ഖത്തീബുമായ ഡോ. സാലിഹ് ബിൻ അബ്​ദുല്ല ബിൻ ഹുമൈദ് ഇൗദ്​ നമസ്​കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഹൃദയങ്ങളെ ശുദ്ധീകരിക്കാനും ആത്മാവുകളെ അനുരഞ്ജിപ്പിക്കാനുമുള്ള മികച്ച അവസരമാണ് ഈദ്​ എന്ന്​ ഇമാം പറഞ്ഞു.

വെറുപ്പി​െൻറയും അസൂയയുടെയും അഴുക്ക് മനസുകളിൽനിന്ന്​ കഴുകികളയാൻ അനുയോജ്യമായ സമയമാണ്​. ശത്രുതയുടെയും വിദ്വേഷത്തി​െൻറയും കാരണങ്ങൾ നീക്കം ചെയ്യാനും സന്തോഷം എളുപ്പത്തിൽ സന്നിവേശിപ്പിക്കാനുള്ള സന്ദർഭമാണെന്നും ഇമാം പറഞ്ഞു. ദൈവപ്രീതിയിൽ ഈദി​െൻറ സന്തോഷം തേടാനും പാപം വെടിയാനും സൽകർമങ്ങൾ വർധിപ്പിക്കാനും മാതാപിതാക്കളെ പ്രീതിപ്പെടുത്താനും സഹോദരങ്ങളെ സ്നേഹിക്കാനും ബന്ധുബന്ധങ്ങൾ ഉയർത്തിപ്പിടിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും വസ്ത്രമില്ലാത്തവന്​ വസ്​ത്രം നൽകാനും ഭീതിയിൽ അകപ്പെട്ടവന്​ നിർഭയത്വമേകാനും അനാഥരെ സംരക്ഷിക്കാനും രോഗികളെ സഹായിക്കാനും ഇമാം വിശ്വാസികളെ ആഹ്വാനം ചെയ്​തു.

മദീനയിലെ മസ്​ജിദുന്നബവിയിൽ വലിയ ജനക്കൂട്ടം ഇൗദുൽ ഫിത്വർ നമസ്​കാരത്തിൽ പ​െങ്കടുത്തു. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യുട്ടി ഗവർണർ അമീർ സഉൗദ്​ ബിൻ ഖാലിദ്​ അൽഫൈസൽ എന്നിവർ മസ്​ജിദുന്നബവിയിലെ ഇൗദ്​ നമസ്​കാരത്തിൽ പ​െങ്കടുത്തവരിലുൾപ്പെടും. ഡോ. അബ്​ദുൽബാരി അൽസുബൈത്തി പെരുന്നാൾ നമസ്​കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി.


ബന്ധം പുതുക്കുന്നതിനും അതി​െൻറ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമുള്ള സമയമാണ് ഇൗദ്​ ​എന്ന്​ ഇമാം പറഞ്ഞു. അവകാശങ്ങളുടെ പൂർത്തീകരണം, ദേശീയ ഐക്യം ശക്തിപ്പെടുത്തൽ, ധാർമികത പുലർത്തലും​ െഎക്യം കാത്തുസൂക്ഷിക്കലും ഈദി​െൻറ ഏറ്റവും ഉയർന്ന ലക്ഷ്യങ്ങളിലൊന്നാണ്. മുസ്‌ലിംകൾക്കിടയിൽ കാരുണ്യവും അടുപ്പവും ഭൂമിയുടെ എല്ലാ കോണുകളിലുമുള്ള മുസ്‌ലിംകളുടെ അവസ്ഥയെ ഉണർത്തേണ്ടത് ആവശ്യമാണെന്നും ഇമാം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia with the ramadan celebrations
Next Story