Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊളംബിയൻ അന്താരാഷ്​ട്ര...

കൊളംബിയൻ അന്താരാഷ്​ട്ര ഫിസിക്സ് ഒളിമ്പ്യാഡ്: സൗദി അറേബ്യക്ക് അഞ്ച് പുരസ്കാരങ്ങൾ

text_fields
bookmark_border
കൊളംബിയൻ അന്താരാഷ്​ട്ര ഫിസിക്സ് ഒളിമ്പ്യാഡ്: സൗദി അറേബ്യക്ക് അഞ്ച് പുരസ്കാരങ്ങൾ
cancel
camera_alt

അന്താരാഷ്​ട്ര ഫിസിക്സ് ഒളിമ്പ്യാഡ് മെഡൽ നേടിയ സൗദി ടീം

റിയാദ്: കൊളംബിയയിലെ ബുക്കാരാമംഗയിൽ നടന്ന അന്താരാഷ്​ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ സൗദി അറേബ്യൻ ദേശീയ ടീമിന് വൻ നേട്ടം. 87 രാജ്യങ്ങളിൽ നിന്നായി 381 വിദ്യാർത്ഥികൾ പങ്കെടുത്ത ആഗോള ശാസ്ത്ര മത്സരത്തിൽ അഞ്ച് പുരസ്കാരങ്ങളാണ് സൗദി സഖ്യം സ്വന്തമാക്കിയത്.

മത്സരത്തിൽ ഈസ്റ്റേൺ പ്രവിശ്യയിൽ നിന്നുള്ള മുഹമ്മദ് അൽ അർഫാജ് വെള്ളി മെഡലും, ഈസ്റ്റേൺ പ്രവിശ്യയിൽ നിന്നുള്ള മുഹമ്മദ് അൽ റംൽ, അൽ അഹ്സയിൽ നിന്നുള്ള രിള അൽ ഖമീസ്, റിയാദിൽ നിന്നുള്ള ഹുസൈൻ അൽ സ്വാലിഹ് എന്നിവർ വെങ്കല മെഡലുകളും നേടി. റിയാദ് വിദ്യാഭ്യാസ വകുപ്പിലെ നാസർ അൽ ഷായെ പ്രത്യേക പ്രശംസാ പത്രത്തിനും അർഹനായി.

ദേശീയ ശാസ്ത്ര ഗണിത ഒളിമ്പ്യാഡായ 'നസ്മോ' വഴി തെരഞ്ഞെടുക്കപ്പെട്ട ഇവർക്ക്, 'മൗഹിബ' അന്താരാഷ്​ട്ര ഒളിമ്പ്യാഡ് പ്രോഗ്രാമിലൂടെ വിദഗ്ധരുടെ മേൽനോട്ടത്തിൽ തീവ്ര പരിശീലനം നൽകിയിരുന്നു. പുതിയ വിജയത്തോടെ ഫിസിക്സ് ഒളിമ്പ്യാഡ് ചരിത്രത്തിൽ സൗദിയുടെ ആകെ നേട്ടം എട്ട്​ വെള്ളിയും 26 വെങ്കലവും 23 പ്രശംസാ പത്രങ്ങളുമായി ഉയർന്നു.

സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഈ പ്രശസ്തമായ മത്സരത്തിൽ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് ഉള്ളത്. സൗദി വിദ്യാഭ്യാസ മന്ത്രാലയവും 'മൗഹിബ'യും (കിങ്​ അബ്​ദുൽ അസീസ് ആൻഡ് ഹിസ് കംപാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്‌നെസ് ആൻഡ് ക്രിയേറ്റിവിറ്റി) തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിൻ്റെ വിജയമാണ് ഈ അന്താരാഷ്ട്ര നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsSaudi Arabia
News Summary - Colombian International Physics Olympiad: Saudi Arabia wins five awards
Next Story