ഏപ്രിൽ 21 ‘അന്താരാഷ്ട്ര വനിതാവ്യവസായ ദിന'മായി ആചരിക്കാൻ യു.എൻ തീരുമാനം; സൗദി സ്വാഗതം ചെയ്തു
text_fieldsറിയാദ്: ഐക്യരാഷ്ട്രസഭയുടെ വ്യവസായിക വികസന സംഘടന (യു.എൻ.ഐ.ഡി.ഒ)യിലെ അംഗരാജ്യങ്ങൾ ഏപ്രിൽ 21 ‘അന്താരാഷ്ട്ര വനിതാവ്യവസായ ദിനം’ ആയി ആചരിക്കണമെന്ന തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് അറിയിച്ചു.
റിയാദിൽ ‘ആഗോള നിർമാണ-വ്യവസായവത്കരണ ഉച്ചകോടി’ എന്ന പ്രമേയത്തിൽ നടന്ന 21ാമത് യു.എൻ വ്യവസായിക വികസന സംഘടന പൊതുസമ്മേളനത്തിലാണ് വനിതാവ്യവസായ ദിന പ്രഖ്യാപനം നടത്തിയത്.സമഗ്രവും സുസ്ഥിരവുമായ വ്യാവസായിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്ത്രീകളുടെ പങ്കിനെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന ആഗോള നാഴികക്കല്ലാണ് ഈ തീരുമാനമെന്ന് അൽഖുറൈഫ് പറഞ്ഞു.
സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും മികച്ച രീതികൾ പങ്കിടുന്നതിനും വ്യാവസായിക മൂല്യ ശൃംഖലകളിലുടനീളം അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെയും സംരംഭങ്ങളെയും പിന്തുണക്കുന്നതിനുമുള്ള ഒരു വാർഷിക ആഗോള ചട്ടക്കൂട് ഒരുക്കുക എന്നതാണ് അന്താരാഷ്ട്ര വ്യവസായ വനിതാദിനം എന്നതിന്റെ ലക്ഷ്യമെന്ന് യു.എൻ വ്യവസായിക വികസന സംഘടന വിശദീകരിച്ചു. ഉയർന്ന മൂല്യമുള്ള വ്യവസായിക മേഖലകളിൽ സ്ത്രീകൾക്ക് അവസരങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സർക്കാരുകളെയും സ്വകാര്യ മേഖലയെയും അക്കാദമിക് സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും
സംഘടന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

