ഐക്യരാഷ്ട്രസഭ ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് സൗദി
text_fieldsറിയാദ്: സൗദിയുടെയും ഫ്രാൻസിന്റെയും സംയുക്ത അധ്യക്ഷതയിൽ നടന്ന ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ഉന്നതതല അന്താരാഷ്ട്ര സമ്മേളനം പുറപ്പെടുവിച്ച ന്യൂയോർക്ക് പ്രഖ്യാപനവും അതിന്റെ അനുബന്ധങ്ങളും യു.എൻ പൊതുസഭ അംഗീകരിച്ചതിനെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്ത ഈ പ്രമേയം 1967 ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃതമായ അവകാശം ഫലസ്തീൻ ജനതക്ക് ഉണ്ടെന്നും അതിനായുള്ള അന്താരാഷ്ട്ര സമവായത്തെ സ്ഥിരീകരിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ദ്വിരാഷ്ട്ര പരിഹാരത്തെയും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും പിന്തുണക്കുന്ന ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിച്ചത്. 142 വോട്ടുകൾക്ക് അനുകൂലമായും പത്ത് പേർ എതിർത്തും വോട്ട് ചെയ്തു. 12 പേർ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

