അതിർത്തികൾ നിർണയിക്കുന്നതിനുള്ള ത്രികക്ഷി കരാറിനെ സൗദി സ്വാഗതം ചെയ്തു
text_fieldsറിയാദ്: തജികിസ്താൻ, കിർഗിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ രാജ്യാന്തര അതിർത്തികൾ നിർണയിക്കുന്നതിനുള്ള ത്രികക്ഷി കരാറിനെ സൗദി സ്വാഗതം ചെയ്തു. ഒപ്പം മൂന്നു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദം സംബന്ധിച്ച ‘ഖുജന്ദ്’ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കരാറിൽ ഒപ്പുവെച്ചതിന് തജികിസ്താൻ, കിർഗിസ്താൻ, ഉസ്ബകിസ്താൻ എന്നിവിടങ്ങളിലെ ഗവൺമെന്റുകൾക്കും ജനങ്ങൾക്കും സൗദി ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ചു. അവർക്ക് സ്ഥിരതയും സമൃദ്ധിയും തുടരട്ടെയെന്നും ആശംസിച്ചു.
അതേ സമയം അന്താരാഷ്ട്ര അതിർത്തികൾ തമ്മിലുള്ള ബന്ധത്തിന്റെ പോയന്റ് നിർണയിക്കാൻ തജികിസ്താൻ, കിർഗിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഉടമ്പടി ഒപ്പുവെച്ചതിനെ ഒ.ഐ.സിയും സ്വാഗതം ചെയ്തു. ഇത് ബന്ധങ്ങളെ പിന്തുണക്കുന്ന ഒരു ചരിത്ര നേട്ടമാണെന്ന് സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പറഞ്ഞു. ഈ നടപടിയിലൂടെ മേഖലയിലെ സുരക്ഷയും സ്ഥിരതയും സാമ്പത്തിക സഹകരണവും വർധിപ്പിക്കാനുള്ള തന്റെ ആഗ്രഹം ഒ.ഐ.സി സെക്രട്ടറി ജനറൽ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

