ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഫ്രാൻസ്; സ്വാഗതം ചെയ്ത് സൗദി അറേബ്യ
text_fieldsറിയാദ്: ഫലസ്തീൻ വിഷയത്തിൽ നിർണായക തീരുമാനവുമായി ഫ്രാൻസ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കരാറിനെയും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്ട്ര സ്ഥാപിക്കുന്നതിനെയും സ്ഥിരീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സൗദി അറേബ്യ പ്രശംസിച്ചു.
അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നടപടികൾ രാജ്യങ്ങൾ തുടർന്നും സ്വീകരിക്കേണ്ടതിെൻറ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഫലസ്തീനെ ഇതുവരെ അംഗീകരിക്കാത്ത ശേഷിക്കുന്ന രാജ്യങ്ങളോടും സമാധാനത്തിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്നതിനായി സമാനമായ അനുകൂല നടപടികളും ഗൗരവമായ നിലപാടുകളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

