Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതംചെയ്ത് സൗദി

text_fields
bookmark_border
തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതംചെയ്ത് സൗദി
cancel
Listen to this Article

റിയാദ്: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന സുസ്ഥിര സമാധാനത്തിന് വഴിയൊരുക്കാനും നടത്തിയ എല്ലാ ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങൾക്ക് സൗദി പൂർണ പിന്തുണ ആവർത്തിച്ചു. ഇക്കാര്യത്തിൽ അമേരിക്കയുടെയും മലേഷ്യയുടെയും ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia welcomes ceasefire agreement between Thailand and Cambodia
Next Story