Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യ അന്നും...

സൗദി അറേബ്യ അന്നും ഇന്നും സമാധാനത്തിന്‍റെ മധ്യസ്ഥൻ -സൽമാൻ രാജാവ്​

text_fields
bookmark_border
king salman o9u768
cancel
camera_alt

സൽമാൻ രാജാവ്​ സൗദി ശൂറ കൗൺസിലിൽ പ്രസംഗിക്കുന്നു

ജിദ്ദ: സൗദി അറേബ്യ അന്നും ഇന്നും സമാധാനത്തി​െൻറ മധ്യസ്ഥനാണെന്നും​ ലോകത്തിനാകെ മാനവികതയുടെ വിളക്കുമാടമാണെന്നും സൽമാൻ രാജാവ്​. സൗദി പാർലമെൻറായ ശൂറാ കൗൺസിലി​െൻറ എട്ടാമത്​ സമ്മേളനത്തി​െൻറ മൂന്നാം വർഷ പ്രവർത്തന ഉദ്​ഘാടന വേളയിൽ കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്​. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ സാന്നിധ്യത്തിൽ വീഡിയോ​ കോൺഫറൻസ്​ സംവിധാനത്തിലൂടെയാണ്​ രാജാവ്​ പ്രസംഗം നടത്തിയത്​.

രാജ്യത്തി​െൻറ ആഭ്യന്തരവും ബാഹ്യവുമായ നയങ്ങൾ വ്യക്തമാക്കുന്നതായിരുന്നു സൽമാൻ രാജാവി​െൻറ പ്രസംഗം. സമാധാനത്തിനും സുസ്ഥിരതയ്ക്കും നീതിക്കും സൗദി അറേബ്യ അടിത്തറയിട്ടിട്ടുണ്ട്​. പല മേഖകളിലും വലിയ വികസനമുണ്ടായി. പുതിയ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള സമഗ്ര വികസന മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്​. പ്രാദേശിക ഉള്ളടക്കത്തെ പിന്തുണയ്ക്കുക, ബിസിനസ്സ് അന്തരീക്ഷം സുഗമമാക്കുക, പൗരന്മാരെ ശാക്തീകരിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. പാരിസ്ഥിതിക വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിലേക്ക് സൗദി അറേബ്യ അതിവേഗം നീങ്ങുകയാണ്​. ദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്ന രാജ്യങ്ങളെ സഹായിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഏകദേശം 2.8 ശതകോടി റിയാലി​െൻറ ഭക്ഷ്യ-കാർഷിക സുരക്ഷ മേഖലയിൽ രാജ്യം സഹായം നൽകിയിട്ടുണ്ടെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

എണ്ണ വിപണിയെ പിന്തുണയ്ക്കാനും സുസ്ഥിരമാക്കാനും സന്തുലിതമാക്കാനും രാജ്യം കഠിനമായി പരിശ്രമിക്കുകയാണ്​. ആയുധ മത്സരത്തിലൂടെയോ കൂട്ട നശീകരണ ആയുധങ്ങൾ കൈവശം വെച്ചതുകൊണ്ടോ അന്താരാഷ്ട്ര സമാധാനം കൈവരിക്കാനാവില്ല. ആണവ ബാധ്യതകൾ നിറവേറ്റാനും ഐ.എ.ഇ.എയുമായി പൂർണമായി സഹകരിക്കാനും സൗദി ഭരണാധികാരി ഇറാനോട് ആവശ്യപ്പെട്ടു. റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണക്കുകയെന്നാണ്​ രാജ്യത്തി​െൻറ നിലപാട്.

യമനിലെ യു.എൻ ഉടമ്പടി പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയ പരിഹാരത്തിനും വഴിയൊരുക്കുമെന്നും സൽമാൻ രാജാവ്​ പ്രത്യാശ പ്രകടിപ്പിച്ചു. ഇറാഖി​െൻറ സുരക്ഷയും സുസ്ഥിരതയും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമായ സ്തംഭമാണെന്ന്​ ഇറാഖ്​ വിഷയത്തിൽ സൽമാൻ രാജാവ്​ പറഞ്ഞു. ലബനാ​െൻറ സുരക്ഷ നിയന്ത്രിക്കാനും മയക്കുമരുന്ന് കടത്തിനെയും തീവ്രവാദത്തെയും നേരിടാനും ലബനാൻ ഗവൺമെൻറി​െൻറ അധികാരം അതി​െൻറ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കേണ്ടതുണ്ട്​.

സിറിയയുടെ പരമാധികാരവും സ്ഥിരതയും അറബ് സ്വത്വവും സംരക്ഷിക്കുന്ന തരത്തിൽ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പാലിക്കേണ്ടതി​െൻറ ആവശ്യകതയും സൽമാൻ രാജാവ് പ്രസംഗത്തിൽ​ വ്യക്തമാക്കി. ലിബിയയിൽ സമ്പൂർണ വെടിനിർത്തലിന്​ സൗദിയുടെ പിന്തുണയുണ്ടാകും. വിദേശസേനയും കൂലിപ്പടയാളികളും കാലതാമസം കൂടാതെ അവിടെനിന്ന്​ പോകേണ്ടതുണ്ടെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanSaudi Arabia
News Summary - Saudi Arabia was and still is the mediator of peace - King Salman
Next Story