കോവിഡ്; സൗദിയിൽ ഇന്ന് 3,747 പുതിയ രോഗികളും 3 മരണങ്ങളും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 3,747 പുതിയ കോവിഡ് രോഗികളും 3 മരണങ്ങളും രേഖപ്പെടുത്തി. പുതുതായി 4,083 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,12,644 ഉം രോഗമുക്തരുടെ എണ്ണം 6,70,780 ഉം ആയി. രാജ്യത്തെ ആകെ മരണം 8,957 ആയി. നിലവിൽ 32,907 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,090 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.12 ശതമാനവും മരണനിരക്ക് 1.25 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,242, ജിദ്ദ 245, ദമ്മാം 205, ഹുഫൂഫ് 133, മദീന 94, അബഹ 93, മക്ക 85. സൗദി അറേബ്യയിൽ ഇതുവരെ 5,86,23,586 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,56,72,078 ആദ്യ ഡോസും 2,38,16,748 രണ്ടാം ഡോസും 91,34,760 ബൂസ്റ്റർ ഡോസുമാണ്.

