Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൈതൃക നഗരങ്ങളെ...

പൈതൃക നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സൗദി അറേബ്യ

text_fields
bookmark_border
പൈതൃക നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സൗദി അറേബ്യ
cancel

റി​യാ​ദ്: രാ​ജ്യ​ത്തെ പൈ​തൃ​ക ന​ഗ​ര​ങ്ങ​ളെ​യും ഗ്രാ​മ​ങ്ങ​ളെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​പു​ല​മാ​യ ദേ​ശീ​യ പ​രി​പാ​ടി​ക്ക് സൗ​ദി അ​റേ​ബ്യ തു​ട​ക്കം കു​റി​ക്കു​ന്നു. വാ​സ്തു​വി​ദ്യാ പൈ​തൃ​ക​ത്തി​െൻറ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഇ​വ​യെ സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര, സാ​മ്പ​ത്തി​ക കേ​ന്ദ്ര​ങ്ങ​ളാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യാ​നാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സൗ​ദി വി​ഷ​ൻ 2030-െൻ​റ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം. സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 562ഓ​ളം പൈ​തൃ​ക പ​ട്ട​ണ​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. വാ​സ്തു​വി​ദ്യ​യി​ലെ വൈ​വി​ധ്യ​വും നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും ഈ ​പ്ര​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​വ​യു​ടെ സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഹെ​റി​റ്റേ​ജ് ക​മീ​ഷ​െൻറ പു​തി​യ ന​ട​പ​ടി.

പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ൾ

രാ​ജ്യ​ത്തെ 160ല​ധി​കം പൈ​തൃ​ക സ്ഥ​ല​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം ഇ​തി​നോ​ട​കം പു​രാ​വ​സ്തു ക​മീ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​ശീ​ക​ര​ണ​ത്തി​ൽ നി​ന്നും പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ളി​ൽ നി​ന്നും പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​െൻറ പ്രാ​ഥ​മി​ക ല​ക്ഷ്യം. ക​ഴി​ഞ്ഞ ഘ​ട്ട​ങ്ങ​ളി​ലാ​യി പൈ​തൃ​ക സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 37 പ​ദ്ധ​തി​ക​ൾ അ​ധി​കൃ​ത​ർ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അ​ൽ ഖ​ഷ്​​ല കൊ​ട്ടാ​രം, അ​ൽ​ബാ​ഹ മേ​ഖ​ല​യി​ലെ അ​ൽ അ​ത്വാ​വി​ല പ്ര​ദേ​ശം, റി​യാ​ദ്​ പ്ര​വി​ശ്യ​യി​ലെ ശ​ഖ്‌​റ, ഉ​ഷൈ​ക്ക​ർ പ​ട്ട​ണ​ങ്ങ​ൾ, കാ​സി​ൽ കോ​ട്ട, അ​ൽ​ഉ​യു​ൻ കോ​ട്ട, ഉ​ർ​വ കൊ​ട്ടാ​രം തു​ട​ങ്ങി​യ പ്ര​മു​ഖ ച​രി​ത്ര​സ്ഥ​ല​ങ്ങ​ൾ ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ ചാ​ല​ക​ശ​ക്തി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി 100ല​ധി​കം പൈ​തൃ​ക ന​ഗ​ര​ങ്ങ​ളെ ‘കാ​റ്റ​ഗ​റി എ’ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ നി​രീ​ക്ഷി​ക്കു​ന്ന​തി​നും വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​മാ​യി ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ദേ​ശീ​യ ന​ഗ​ര പൈ​തൃ​ക ര​ജി​സ്​​റ്റ​റി​നെ​യാ​ണ് ക​മീ​ഷ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത്.

നി​ക്ഷേ​പ​ക​രു​ടെ പ​ങ്കാ​ളി​ത്തം

പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ൽ ഉ​ട​മ​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ ക​മീ​ഷ​ൻ പ്ര​ത്യേ​ക പ​ങ്കാ​ളി​ത്ത പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​ത് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കും. 2019ൽ ​സൗ​ദി അ​റേ​ബ്യ ആ​വി​ഷ്ക​രി​ച്ച ദേ​ശീ​യ സാം​സ്‌​കാ​രി​ക ത​ന്ത്ര​ത്തി​െൻറ വി​പു​ലീ​ക​ര​ണ​മാ​യാ​ണ് ഈ ​പ​ദ്ധ​തി വ​രു​ന്ന​ത്. സാം​സ്‌​കാ​രി​ക സ്വ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും നാ​ഗ​രി​ക പൈ​തൃ​കം വ​രും​ത​ല​മു​റ​യ്ക്കാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​ത് ക​രു​ത്തേ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhHeritageSaudi Arabia
News Summary - Saudi Arabia to revitalize heritage cities
Next Story