Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2026 5:10 PM IST Updated On
date_range 2 Aug 2026 5:10 PM ISTഫോൺ ഓഫറുകൾക്കും സൗജന്യ കോളുകൾക്കും സൗദിയിൽ പുതിയ നിയന്ത്രണം വരുന്നു
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിലെ ടെലികോം കമ്പനികൾ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കുകൾക്കും നൽകുന്ന ഓഫറുകൾക്കും കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സി.എസ്.ടി) തീരുമാനിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ കൂടുതൽ സുതാര്യത വരുത്തുന്നതിനുമാണ് പുതിയ നിയമങ്ങൾ. പദ്ധതിയുടെ കരട് രൂപം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനായി ‘ഇസ്തിത്ലാ’ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാന മാറ്റങ്ങൾ ഇവയാണ്
- ചാരിറ്റി സ്ഥാപനങ്ങൾക്ക് ഫോൺ വഴി സംഭാവന നൽകുമ്പോൾ കമ്പനികൾ ഈടാക്കുന്ന സർവീസ് ചാർജിന് ഇനി നിശ്ചിത പരിധി ഉണ്ടായിരിക്കും. കൂടാതെ, ടോൾ ഫ്രീ നമ്പറുകളിലേക്ക് കോളുകൾ സ്വീകരിക്കുന്നതിനും കമ്പനികൾക്ക് പരമാവധി നിരക്ക് നിശ്ചയിക്കും.
- ടെലികോം കമ്പനികൾ പുതിയ ലോയൽറ്റി പ്രോഗ്രാമുകളോ ഓഫറുകളോ അവതരിപ്പിക്കുന്നതിന് മുൻപ് സി.എസ്.ടിയുടെ അനുമതി വാങ്ങണം. കാലാവധി തീർന്ന ഓഫറുകൾ അതോറിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ നീട്ടിക്കൊണ്ടുപോകാനോ പരസ്യം ചെയ്യാനോ പാടില്ല.
- അതോറിറ്റി അംഗീകരിച്ച നിരക്കിൽ കൂടുതൽ തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കമ്പനികൾക്ക് അവകാശമുണ്ടായിരിക്കില്ല. ഡിജിറ്റൽ ഓഫറുകൾ, ഫിക്സഡ് വയർലെസ് ആക്സസ്, ലൊക്കേഷൻ മാറിയുള്ള ഇൻറർനെറ്റ് ഉപയോഗം എന്നിവയ്ക്കും പ്രത്യേക നിബന്ധനകൾ ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

