Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഗൾഫ് പ്രവാസികൾക്ക് പുതിയ വിസ പദ്ധതി ഉടനെന്ന് ടൂറിസം മന്ത്രാലയം

text_fields
bookmark_border
കഴിഞ്ഞ വർഷം രാജ്യത്ത് 50 ലക്ഷം വിദേശ സന്ദർശകരെത്തി
സൗദിയിൽ ഗൾഫ് പ്രവാസികൾക്ക് പുതിയ വിസ പദ്ധതി ഉടനെന്ന് ടൂറിസം മന്ത്രാലയം
cancel
Listen to this Article

ജിദ്ദ: ഗൾഫിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസ പദ്ധതി ഉടൻ അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അറിയിച്ചു. 2019ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദസഞ്ചാരത്തിനായി വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

സി.എൻ.ബി.സി അറബി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൽഖത്തീബ് ഇക്കാര്യം അറിയിച്ചത്. 2021 ൽ 64 ദശലക്ഷം ആഭ്യന്തര യാത്രകളിലൂടെ രാജ്യത്ത് 50 ലക്ഷം വിദേശ സന്ദർശകരെത്തി. കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ടൂറിസം മേഖല 40 ശതമാനം ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിരിയ പദ്ധതിയിലെ അൽബുജൈരി ഏരിയ ഈ വർഷം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്ന് ശതമാനമായിരുന്നു. 2030 ഓടെ ഇത് 10 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019 മുതൽ ഇതുവരെ സൗദിയിലെ തൊഴിലവസരങ്ങൾ 15 ശതമാനം വർധിച്ച് 8,20,000 ത്തിലെത്തിയിട്ടുണ്ട്. 2030 ഓടെ ഈ മേഖലയിൽ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. 2019 സെപ്റ്റംബറിൽ ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്നെങ്കിൽ 2030 ഓടെ അത് 10 ശതമാനത്തിലെത്തിക്കുമെന്നും അൽ ഖത്തീബ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia to launch new visa scheme for Gulf expatriates
Next Story