ഇറാഖുമായി സമുദ്രഗതാഗതം കൂട്ടുന്നതിന് കരാറൊപ്പിട്ട് സൗദി
text_fieldsസൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ-ജാസറും ഇറാഖ് ഗതാഗത മന്ത്രി നാസർ അൽശിബ്ലിയും കരാർ ഒപ്പുവെക്കുന്നു
ജിദ്ദ: സൗദിക്കും ഇറാഖിനുമിടയിൽ സമുദ്രഗതാഗതം വർധിപ്പിക്കാനുള്ള കരാർ ഒപ്പിട്ടു. റിയാദിൽ നടന്ന സൗദി അറേബ്യ-ഇറാഖി കോഒാഡിനേഷൻ കൗൺസിലിൽ ഗതാഗത, അതിർത്തി തുറമുഖ സമിതി യോഗത്തിൽ സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ-ജാസറും ഇറാഖ് ഗതാഗത മന്ത്രി നാസർ അൽശിബ്ലിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളിലെയും ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ നിരവധിപേർ യോഗത്തിൽ പെങ്കടുത്തു.
സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണത്തിനും പുതിയ ചക്രവാളങ്ങൾ തുറക്കാനുമായി സൗദി - ഇറാഖ് കോഒാഡിനേഷൻ കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇരുരാജ്യങ്ങൾക്കിടയിൽ സമുദ്രഗതാഗതം ശക്തിപ്പെടുത്താനുള്ള കരാർ.
നടപടിക്രമങ്ങൾ സുഗമമാക്കി പുതിയ അറാർ അതിർത്തി കവാടം വഴി വ്യാപാര കൈമാറ്റം വർധിപ്പിക്കുക, പോർട്ടിലെ വ്യാപാര കൈമാറ്റം ത്വരിതപ്പെടുത്തുക, പ്രവർത്തന റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കുക, തുറമുഖത്തെയും സൗദി അതിർത്തിയെയും ബന്ധിപ്പിക്കുന്ന റോഡ് വിപുലീകരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

