Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ...

ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റ​ത്തി​ന് സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

text_fields
bookmark_border
Future Aviation Forum
cancel

റി​യാ​ദ്​: ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റം 2024 മൂ​ന്നാം പ​തി​പ്പി​ന്​ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. മേ​യ് 20 മു​ത​ൽ 22 വ​രെ റി​യാ​ദി​ലാ​ണ്​ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്​ കീ​ഴി​ൽ ആ​രം​ഭി​ച്ചു. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​മാ​യി ഫോ​റം മാ​റ്റാ​നാ​ണ്​ അ​തോ​റി​റ്റി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വ്യോ​മ​യാ​ന രം​ഗ​ത്തെ മേ​ധാ​വി​ക​ളു​മ​ട​ക്കം 5000ത്തി​ല​ധി​കം ആ​ഗോ​ള വി​ദ​ഗ്​​ധ​ർ ഫോ​റ​ത്തി​ൽ പ​​​ങ്കെ​ടു​ക്കും.

ആ​ഗോ​ള വ്യോ​മ​യാ​നം, വ്യോ​മ​ഗ​താ​ഗ​തം, സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​ക്കു​ള്ളി​ലെ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത എ​ന്നി​വ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കും. സൗ​ദി അ​റേ​ബ്യ​യെ മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ധാ​ന ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബാ​യി മാ​റ്റാ​നും വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തി​ൽ ആ​ക​ർ​ഷ​ക നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള കാ​ഴ്ച​പ്പാ​ടോ​​ടെ വ്യോ​മ​യാ​ന ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ർ, നി​ർ​മാ​ണ ഭീ​മ​ന്മാ​ർ, എ​യ​ർ​പോ​ർ​ട്ട് എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ പോ​യ​ൻ​റും ഭാ​വി​യി​ൽ അ​ന്താ​രാ​ഷ്ട്ര വ്യോ​മ​ഗ​താ​ഗ​ത​ത്തി​ന്റെ പാ​ത നി​ർ​വ​ചി​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ള്ള വേ​ദി​യു​മാ​കും ന​ട​ക്കാ​ൻ പോ​കു​ന്ന ഫോ​റ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaFuture Aviation Forum
News Summary - Saudi Arabia to host Future Aviation Forum
Next Story