Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള താപനം കുറ​ക്കൽ:...

ആഗോള താപനം കുറ​ക്കൽ: മധ്യപൗരസ്​ത്യ മേഖലയെ ഹരിതവത്​കരിക്കാൻ​​ സൗദി

text_fields
bookmark_border
ആഗോള താപനം കുറ​ക്കൽ: മധ്യപൗരസ്​ത്യ മേഖലയെ  ഹരിതവത്​കരിക്കാൻ​​ സൗദി
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ

ജിദ്ദ: ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യപൗരസ്​ത്യ മേഖലയുടെ കാലാവസ്​ഥയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനും അന്തരീക്ഷതാപനം കുറയ്​ക്കുന്നതിനുമുള്ള ഹരിതവത്​കരണ സംരംഭങ്ങൾക്ക്​ നേതൃത്വം നൽകാൻ സൗദി അറേബ്യ. അടുത്ത വർഷം ഒക്​ടോബറിൽ രാജ്യ തലസ്ഥാനമായ റിയാദിൽ 'സൗദി ഗ്രീൻ ഇനീഷ്യേറ്റിവ്​ ഫോറം', 'ഗ്രീൻ മിഡിൽ ഇൗസ്​റ്റ്​ ഇനീ​േഷ്യറ്റിവ്​ സമ്മിറ്റ്​' എന്നിവയുടെ ഉദ്​ഘാടനം നടക്കും.

കാലാവസ്ഥയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളോടൊപ്പം സൗദിയുടെയും പ്രയത്​നങ്ങൾ തുടരുകയാണ്​.​ ആഗോള താപനം കുറ​ക്കാൻ ലോകതലത്തിൽ നടക്കുന്ന ഹരിതവത്​കരണ പ്രവർത്തനങ്ങൾക്ക്​ വലിയ മുതൽക്കൂട്ടും സംഭാവനയുമാകുന്ന രണ്ട്​ സുപ്രധാന സംരംഭങ്ങൾക്കാണ്​ ഒക്​ടോബർ 23 മുതൽ 25 വരെ സൗദി അറേബ്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്​​.

മാർച്ച് അവസാനത്തിലാണ്​ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ​ രണ്ട് സംരംഭങ്ങളും പ്രഖ്യാപിച്ചത്​.

കാലാവസ്ഥ വ്യതിയാനം, ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണം, ആഗോള ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്​ ശക്തവും ഫലപ്രദവുമായ സംഭാവന നൽകൽ, പ്രാദേശികമായും അന്തർദേശീയമായും കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ ഏകോപിപ്പിച്ച് നേരിടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകൽ എന്നീ ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ്​ ഇങ്ങനെ രണ്ട്​ പരിസ്ഥിതി സംരംഭങ്ങൾക്ക്​​ തുടക്കം കുറിക്കുന്നത്​​. സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറത്തിലും ഗ്രീൻ മിഡിൽ ഈസ്​റ്റ്​ ഇനിഷ്യേറ്റിവ് സമ്മിറ്റിലും പങ്കെടുക്കാൻ നിരവധി രാഷ്​ട്രത്തലവന്മാരെയും വിവിധ ഗവൺമെൻറുകളിലെ ഉത്തരവാദപ്പെട്ടവരെയും സൗദി അറേബ്യ റിയാദിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​.

വിവിധ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിലെ സി.ഇ.ഒമാർ, നിരവധി അന്താരാഷ്​ട്ര സംഘടന മേധാവികൾ, അക്കാദമിക്​ വിദഗ്​ധർ, പരിസ്ഥിതി മേഖലയിലെ വിദഗ്​ധർ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിരെയും ക്ഷണിച്ചിട്ടുണ്ട്​. മേഖലയിൽ 50 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കുക, കാർബൺ ഉദ്വമനം കുറക്കുക എന്നിവയാണ് ​ഗ്രീൻ സൗദി, മിഡിൽ ഇൗസ്​റ്റ്​ സംരംഭങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്​.

പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും മറികടക്കുന്നതിലും പ്രാദേശികമായും അന്തർദേശീയമായുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തി​െൻറ ഗൗരവമേറിയ പരിശ്രമങ്ങളുടെ ഭാഗം കൂടിയാണിത്​​​. മേഖലയിലെയും ലോകത്തെയും ജനങ്ങളുടെ പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭൂമിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുക കൂടിയാണ്​ രണ്ട്​ സംരംഭങ്ങളിലൂടെയും സൗദി അറേബ്യ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global warmingSaudi Arabia
News Summary - Saudi Arabia to green Middle East
Next Story