Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കിയയുമായി വിദ്യാഭ്യാസ സഹകരണം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ

text_fields
bookmark_border
സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബനിയാന്റെ തുർക്കിയ സന്ദർശനവേളയിലാണ് ചർച്ച നടന്നത്
തുർക്കിയയുമായി വിദ്യാഭ്യാസ സഹകരണം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ
cancel
camera_alt

സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യൂ​സു​ഫ് അ​ൽ​ബ​നി​യാ​ൻ തു​ർ​ക്കി​യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

റിയാദ്: തുർക്കിയയുമായി വിദ്യാഭ്യാസ സഹകരണം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ. സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബനിയാന്റെ തുർക്കിയ സന്ദർശനവേളയിൽ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ, ഗവേഷണ സഹകരണം വിപുലീകരിക്കുന്ന തിനെക്കുറിച്ച് ചർച്ച നടന്നത്.

സർവകലാശാലകളും ഇന്നൊവേഷൻ സെന്ററുകളും തമ്മിൽ പുതിയ പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെയും സംയുക്ത സംരംഭങ്ങൾ വികസിപ്പിക്കുന്നതിലൂടെയുമാണ് ഇത് നടപ്പിലാക്കാനൊരുങ്ങുന്നത്.

തുർക്കിയയിലെ ദേശീയ വിദ്യാഭ്യാസ മന്ത്രി യൂസുഫ് തെക്കിനുമായി കരാറിൽ ഒപ്പുവെക്കുന്നതിനും സൗദി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം സാക്ഷ്യം വഹിച്ചു. അക്കാദമിക് പ്രോഗ്രാമുകൾ വികസിപ്പിക്കൽ, അറബി ഭാഷാ പഠനത്തെ പിന്തുണക്കൽ, വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കൽ, സാങ്കേതിക-വൊക്കേഷഷണൽ പരിശീലനം ശക്തമാക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനായി തുർക്കിയയിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രസിഡന്റ് ഇറോൾ ഓസ്‌വാർ, വിവിധ തുർക്കി സർവകലാശാലകളുടെ അധ്യക്ഷന്മാർ എന്നിവരുമായി വിപുലമായ യോഗവും നടന്നു. തുർക്കിയയിലെ സയന്റിഫിക് ആൻഡ് ടെക്നോളജിക്കൽ റിസർച്ച് കൗൺസിലിന്റെ പ്രസിഡന്റായ പ്രൊഫസർ ഒർഹാൻ ഐദിനുമായും അൽബനിയാൻ കൂടിക്കാഴ്ച നടത്തി.

നിർമിത ബുദ്ധി, ഊർജ്ജം, ബഹിരാകാശ ശാസ്ത്രം എന്നീ മേഖലകളിൽ സംയുക്ത ഗവേഷണ പദ്ധതികൾ ആരംഭിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളിലെയും സർവകലാശാലകളെയും ഗവേഷണ കേന്ദ്രങ്ങളെയും സാങ്കേതിക വികസന മേഖലകളുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

തുർക്കിയയിലെ സൗദി കൾച്ചറൽ അറ്റാഷെ ഓഫീസ് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി അവിടെയുള്ള സൗദി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മന്ത്രാലയത്തിന്റെ നിരന്തരമായ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം വിദ്യാർഥികളുടെ പഠന യാത്ര സുഗമമാക്കുമെന്ന് ഉറപ്പുനൽകി. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, മാനവ വിഭവശേഷി വികസനം, അക്കാദമിക് മികവ് എന്നിവയിൽ തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സൗദി-തുർക്കിയ സംയുക്ത നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം.

ഇരുരാജ്യങ്ങളുടെയും മുൻഗണനകൾക്ക് അനുസൃതമായി സുസ്ഥിരമായ പങ്കാളിത്തം വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story