സൗദി ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ പദ്ധതിയിൽ പണം മുടക്കും
text_fields‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ
സൗദി ടൂറിസം ഡവലപ്മെൻറ് ഫണ്ടുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഇറ്റലി
ഇബ്രാഹിം ഷംനാട്
ജിദ്ദ: സൗദി അറേബ്യയിലെ വിശാലമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സന്ദർശകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യംവെച്ച് നടപ്പാക്കാൻപോകുന്ന പദ്ധതികൾക്ക് വേഗത വർധിച്ചു. ആഡംബര ‘ഡെസേർട്ട് ഡ്രീം’ ട്രെയിനിെൻറ ഡെവലപ്പറായ ഇറ്റാലിയൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സനൽ, ഇറ്റാലിയൻ നിക്ഷേപ സ്ഥാപനമായ സിമെസ്റ്റുമായും സൗദി ടൂറിസം ഡെവലപ്മെന്റ് ഫണ്ടുമായും പങ്കാളിത്തം പ്രഖ്യാപിച്ചതാണ് ഇക്കാര്യത്തിലുണ്ടായ പുതിയ നീക്കം.
ഈ പങ്കാളിത്തങ്ങൾക്ക് കീഴിൽ, സിമെസ്റ്റ് 3.7 കോടി യൂറോ നിക്ഷേപമായും സൗദി ടൂറിസം ഡെവലപ്മെൻറ് ഫണ്ട് 3.5 കോടി യൂറോ വായ്പയായും ഡെസേർട്ട് ഡ്രീം പദ്ധതി നടപ്പാക്കാൻ ആഴ്സനലിന് നൽകും.
പദ്ധതി പൂർത്തിയായാൽ 66 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഡെസേർട്ട് ഡ്രീം ട്രെയിൻ, തലസ്ഥാനമായ റിയാദിൽനിന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ആഡംബര വിനോദ യാത്ര നടത്തുക.
റിയാദിൽനിന്ന് യുനെസ്കോയുടെ ലോക പൈതൃകസ്ഥലമായ അൽഉല പുരാവസ്തു കേന്ദ്രത്തിലേക്കാണ് പ്രധാനമായ യാത്ര. ഒരു രാത്രി അല്ലെങ്കിൽ രണ്ട് രാത്രി നീളുന്നതാണ് യാത്ര. ഒരു രാത്രിക്ക് 30,000 റിയാലാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

