Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദി ദേശീയദിനം നാളെ: നാടും നഗരവും ദേശീയദിനാഘോഷത്തി​െൻറ നിറവിൽ
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ദേശീയദിനം നാളെ:...

സൗദി ദേശീയദിനം നാളെ: നാടും നഗരവും ദേശീയദിനാഘോഷത്തി​െൻറ നിറവിൽ

text_fields
bookmark_border

ജിദ്ദ: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം നാളെ (വ്യാഴാഴ്​ച) കൊണ്ടാടും​. ദിവസങ്ങൾക്ക്​ മുമ്പ്​ തന്നെ നാടും നഗരവും ആഘോഷ നിറവിലമർന്നുകഴിഞ്ഞു​. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ മുനിസിപ്പാലിറ്റികളുടെ സഹകരണ​ത്തോടെ​ 'സൗദി അറേബ്യ ഞങ്ങൾക്ക്​ വീട്​' എന്ന ശീർഷകത്തിൽ ആഘോഷിക്കുന്ന ഇൗ വർഷത്തെ ദേശീയദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ ​പൊതുവിനോദ അതോറിറ്റി നേര​െത്ത പൂർത്തിയാക്കിയിട്ടുണ്ട്​. വിപുലമായ പരിപാടികളാണ്​ ഇത്തവണയും ഒരുക്കിയിരിക്കുന്നത്​. തെരുവുകളും ചരിത്രസ്ഥലങ്ങളും പതാകകളും പച്ച വർണത്തിലുള്ള വൈദ്യുത വിളക്കുകളും കൊണ്ട് അലങ്കരിക്കുന്ന ജോലികളെല്ലാം രണ്ട്​ ദിവസം മുമ്പ്​ പൂർത്തിയായിട്ടുണ്ട്​.

സൗദി ദേശീയദിനാഘോഷത്തി​െൻറ ഭാഗമായി രാജ്യം അണിഞ്ഞൊരുങ്ങിയപ്പോൾ

ദേശീയദിനമായ വ്യാഴാഴ്​ചയാണ്​ (സെപ്​തംബർ 23) പ്രധാന ആഘോഷ പരിപാടികൾ​. വൈകീട്ട്​ നാലിന്​ റിയാദ്​ നഗരത്തി​െൻറ​ വടക്ക് ഭാഗത്തുള്ള​ വ്യവസായ സമുച്ചയത്തിന്​ സമീപം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന എയർഷോ നടക്കും. സൗദി എയർഫോഴ്​സി​െൻറ വിവിധ തരത്തിലുള്ള വിമാനങ്ങൾ എയർഷോയിൽ അണിനിരക്കും. സൗദി പതാക വഹിക്കുന്ന​ ഹെലികോപ്​റ്റുകൾ കലാരൂപങ്ങൾ അവതരിപ്പിക്കും. രാജ്യത്തെ പ്രധാന 13 നഗരങ്ങളിൽ രാത്രി ഒമ്പതിന്​​ വെടിക്കെട്ട് ആരംഭിക്കും. റിയാദിലെ കിങ്​ ഫഹദ് കൾച്ചറൽ തിയേറ്ററിൽ പ്രമുഖ ഗായകന്മാർ പ​െങ്കടുക്കുന്ന കലാപരിപാടികൾ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കും. നാടകങ്ങൾ, പൈതൃക പരിപാടികൾ, ചിത്ര പ്രദർശനങ്ങൾ, പെയിൻറിങ്​ തുടങ്ങിയ വിവിധ കലാപരിപാടികൾ സൗദിയുടെ വിവിധ മേഖലകളിൽ അരങ്ങേറും.


പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ ആദ്യന്തര മന്ത്രാലയം റിയാദിൽ സംഘടിപ്പിക്കുന്ന പരേഡ്​ മൂന്ന്​ മണിക്കൂർ നീണ്ടുനിൽക്കും. പരേഡിൽ സ്​ത്രീകളും പ​െങ്കടുക്കും. ദേശീയദിനാഘോഷത്തോട്​ അനുബന്ധിച്ച സൈനിക പരേഡിൽ ആദ്യമായാണ്​ സ്​ത്രീകൾ അണിചേരുന്നത്​. ആഭ്യന്തര മന്ത്രാലയ വകുപ്പുകൾക്ക്​ കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദർശനം, റോയൽ ഗാർഡ് സേനയുടെ പരേഡ്​ എന്നിവയും ഉണ്ടാകും. സൗദി രാജാക്കന്മാർ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദർശനം, കുതിര പ്രദർശനം, ബാൻഡ്​ ടീം എന്നിവ അന്നേ ദിവസം നാല്​ മുതൽ രാത്രി എട്ട്​ വരെ അരങ്ങേറും.


രാജ്യത്തെ മറ്റ്​ മേഖലകളിലും വിപുലമായ പരിപാടികളാണ്​ ദേശീയ ദിനത്തോടനുബന്ധിച്ച്​ ഒരുക്കിയിരിക്കുന്നത്​. ജിദ്ദയിൽ ദേശീയ ദിനാഘോഷം രണ്ട്​ ദിവസമായി നടക്കുമെന്ന്​ ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി സർവിസ്​ അണ്ടർ സെക്രട്ടറി എൻജി. സഇൗദ്​ ബിൻ അലി ഖർനി പറഞ്ഞു. കിങ്​ അബ്​ദുൽ അസീസ് സാംസ്കാരിക കേന്ദ്രത്തിൽ നാടൻ കലാപരിപാടികൾ, കുട്ടികളുടെ മത്സരങ്ങൾ തുടങ്ങിയവ നടക്കും. അൽസാരിയ സ്ക്വയറിൽ ചുമർ പെയ്​ൻറിങ്ങിന്​, പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലെ ഫയർ ബൗൾ സ്​റ്റേഡിയത്തിൽ കലാ-കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ പ്രദർശന മത്സരം എന്നിവയും ഉണ്ടാകും.

സൈക്കിൾ സവാരി, മരം നടൽ തുടങ്ങിയ പരിപാടികളും ദേശീയ ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ ഒരുക്കിയതായി അണ്ടർ സെക്രട്ടറി പറഞ്ഞു. കിഴക്കൻ മേഖലയിലും ദേശീയഗാന റാലികൾ, പഴയ കാർ ഷോകൾ, ദേശീയ ഡോക്യുമെൻററികളുടെ അവതരണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. ചില മേഖലകളിൽ ഇന്ത്യക്കാരടക്കമുള്ള താമസക്കാരുടെ ചില കൂട്ടായ്​മകൾ ​രക്തംദാനം പോലുള്ള വിവിധ പരിപാടികളും ദേശീയദിനാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National DaySaudi Arabia
News Summary - Saudi Arabia to celebrate National Day Tomorrow National Day celebrations
Next Story