Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ അഴിമതിവിരുദ്ധ...

സൗദിയിൽ അഴിമതിവിരുദ്ധ നടപടി കർശനം: 78 പേർ അറസ്റ്റിൽ

text_fields
bookmark_border
സൗദിയിൽ അഴിമതിവിരുദ്ധ നടപടി കർശനം: 78 പേർ അറസ്റ്റിൽ
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ അ​ഴി​മ​തി, കൈ​ക്കൂ​ലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 78 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ആ​ൻ​റി ക​റ​പ്‌​ഷ​ൻ ക​മീ​ഷ​ൻ (ന​സ​ഹ) അ​റി​യി​ച്ചു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ന​ട​പ​ടി. അ​ഴി​മ​തി ത​ട​യു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രാ​ജ്യ​ത്തു​ട​നീ​ളം 3,164 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ 349 ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​രി​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 78 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ചി​ല​രെ പി​ന്നീ​ട് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പി​ടി​യി​ലാ​യ​വ​ർ പ്ര​ധാ​ന​മാ​യും ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, മു​നി​സി​പ്പാ​ലി​റ്റി, ഗ്രാ​മ, ഭ​വ​ന​കാ​ര്യം, ആ​രോ​ഗ്യം, മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​നം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​മ​തി നി​ർ​മ്മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി ക്രി​മി​ന​ൽ, ഭ​ര​ണ​പ​ര​മാ​യ കേ​സു​ക​ൾ അ​തോ​റി​റ്റി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഒ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളും 'ന​സ​ഹ'​യും വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ലെ ദു​ർ​വി​നി​യോ​ഗം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണ്. അ​തോ​റി​റ്റി​യു​ടെ വി​വി​ധ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​വു​ന്ന​താ​ണ്.

പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ

ടോ​ൾ ഫ്രീ ​ന​മ്പ​ർ: 980

ഫാ​ക്സ്: 011 4420057

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmeasuresPeople ArrestedAnti-CorruptionSaudi Arabia
News Summary - Saudi Arabia tightens anti-corruption measures: 78 people arrested
Next Story