Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമലംഘകർക്കെതിരെ...

നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി സൗദി; ഒരാഴ്ചയ്ക്കിടെ 10,700 പേർ പിടിയിൽ

text_fields
bookmark_border
നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി സൗദി; ഒരാഴ്ചയ്ക്കിടെ 10,700 പേർ പിടിയിൽ
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള സം​യു​ക്ത ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ൾ സു​ര​ക്ഷാ വി​ഭാ​ഗം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി. ജൂ​ൺ നാ​ല്​ മു​ത​ൽ ജൂ​ൺ 10 വ​രെ​യു​ള്ള ഒ​രാ​ഴ്ച​ത്തെ കാ​ല​യ​ള​വി​ൽ മാ​ത്രം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് 10,700 നി​യ​മ​ലം​ഘ​ക​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​താ​യി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പി​ടി​യി​ലാ​യ​വ​രി​ൽ 5,900 പേ​ർ ഇ​ഖാ​മ നി​യ​മ​ലം​ഘ​ന​ത്തി​നും, 3,084 പേ​ർ അ​തി​ർ​ത്തി സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​നും, 1,742 പേ​ർ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​നു​പു​റ​മേ, അ​തി​ർ​ത്തി വ​ഴി നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 1,418 പേ​രെ​യും സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​വ​രി​ൽ 55 ശ​ത​മാ​നം പേ​ർ എ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രും, 43 ശ​ത​മാ​നം പേ​ർ യെ​മ​നി​ക​ളു​മാ​ണ്. ഇ​തേ കാ​ല​യ​ള​വി​ൽ ത​ന്നെ സൗ​ദി​യി​ൽ നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 34 പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

നി​ല​വി​ൽ 1,500 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 22,000 വി​ദേ​ശി നി​യ​മ​ലം​ഘ​ക​രാ​ണ് രാ​ജ്യ​ത്ത് വി​വി​ധ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​നാ​യി 14,200 പേ​രെ അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും യാ​ത്രാ ടി​ക്ക​റ്റ് ബു​ക്കി​ങ് ന​ട​പ​ടി​ക​ൾ​ക്കാ​യി 1,240 പേ​രെ കൈ​മാ​റു​ക​യും ചെ​യ്തു. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 8,000 പേ​രെ ഇ​തി​ന​കം ത​ന്നെ രാ​ജ്യ​ത്തു​നി​ന്നും നാ​ടു​ക​ട​ത്തി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Arabia takes strict action against lawbreakers; 10,700 arrested in one week
Next Story