Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയ​മ​ന് കൈ​ത്താ​ങ്ങാ​യി...

യ​മ​ന് കൈ​ത്താ​ങ്ങാ​യി സൗ​ദി; സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് വീ​ണ്ടും സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
യ​മ​ന് കൈ​ത്താ​ങ്ങാ​യി സൗ​ദി; സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് വീ​ണ്ടും സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു
cancel

റി​യാ​ദ്: ആ​ഭ്യ​ന്ത​ര യു​ദ്ധ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നേ​രി​ടു​ന്ന യ​മ​ന് ക​രു​ത്തു​പ​ക​ർ​ന്ന് സൗ​ദി അ​റേ​ബ്യ വീ​ണ്ടും സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. യ​മ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തെ ധ​ന​കാ​ര്യ സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യാ​ണ് പു​തി​യ പാ​ക്കേ​ജ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സൗ​ദി ഡെ​വ​ല​പ്‌​മെൻറ്​ ആ​ൻ​ഡ് റീ ​ക​ൺ​സ്ട്ര​ക്ഷ​ൻ പ്രോ​ഗ്രാം ഫോ​ർ യ​മ​ൻ (എ​സ്.​ഡി.​ആ​ർ.​പി.​വൈ) വ​ഴി​യാ​ണ് ഈ ​സ​ഹാ​യം ന​ട​പ്പാ​ക്കു​ന്ന​ത്. യ​മ​െൻറ ത​ക​ർ​ന്ന​ടി​ഞ്ഞ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സ​ഹാ​യ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ഇ​നി പ​റ​യു​ന്ന​വ​യാ​ണ്.

സാ​മ്പ​ത്തി​ക സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ഒ​രു ല​ക്ഷ്യം. സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​നി​മ​യ നി​ര​ക്കി​ലെ ചാ​ഞ്ചാ​ട്ടം നി​യ​ന്ത്രി​ക്കു​ക, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കി സ്ഥാ​പ​ന​പ​ര​മാ​യ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക, സ്വ​കാ​ര്യ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച സു​സ്ഥി​ര​മാ​ക്കു​ക​യും ചെ​യ്യു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, സാ​മൂ​ഹി​ക വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​ക്ക് പി​ന്തു​ണ ന​ൽ​കു​ക എ​ന്നി​വ​ക്കു​ക​യാ​ണ്​​ സൗ​ദി​യു​ടെ ധ​ന​സ​ഹാ​യം. യ​മ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ താ​ങ്ങി​നി​ർ​ത്തു​ന്ന​തി​നും സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് അ​തി​െൻറ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, ഊ​ർ​ജ്ജ മേ​ഖ​ല​ക​ളി​ല​ട​ക്കം നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ സൗ​ദി അ​റേ​ബ്യ നി​ല​വി​ൽ യ​മ​നി​ൽ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. ഈ ​പു​തി​യ സാ​മ്പ​ത്തി​ക സ​ഹാ​യം യ​മ​നി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വീ​ണ്ടെ​ടു​പ്പി​ന് വേ​ഗ​ത കൂ​ട്ടു​ന്ന​തി​നും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemencentral bankSaudi NewsFinancial Support
News Summary - Saudi Arabia supports Yemen; announces further financial support for the Central Bank
Next Story