Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി

text_fields
bookmark_border
ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി
cancel
camera_alt

ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയും സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജിയും കൂടിക്കാഴ്​ച നടത്തിയപ്പോൾ

റിയാദ്: സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം. സംഭവുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തി​െൻറ നിലപാട് വ്യക്തമാക്കി.

സൗദിക്കും മറ്റ് ഗൾഫ് രാഷ്​ട്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രകടിപ്പിച്ച നിരാശയും കടുത്ത അമർഷവും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജി അംബാസഡറെ നേരിട്ടറിയിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അയൽരാജ്യങ്ങളുടെ ദേശീയ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ സൗദി ശക്തമായി അപലപിക്കുന്നു. രാജ്യത്തി​െൻറ സുരക്ഷയും ഭൂപ്രദേശത്തി​െൻറ അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് സൗദി ആവശ്യപ്പെട്ടു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ സൗദിയുടെ നിലപാട് വ്യക്തമാക്കുന്നതാണ് ഈ നയതന്ത്ര നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia summons Iranian ambassador over strikes on kingdom
Next Story