Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സ അൽഅഹ്‌ലി...

ഗസ്സ അൽഅഹ്‌ലി ആശുപത്രിയിലെ ഇസ്രായേൽ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച്​ സൗദി അറേബ്യ

text_fields
bookmark_border
ഗസ്സ അൽഅഹ്‌ലി ആശുപത്രിയിലെ ഇസ്രായേൽ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച്​ സൗദി അറേബ്യ
cancel

ജിദ്ദ: ഗസ്സയിലെ അൽഅഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ബോംബെറിഞ്ഞ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ അധിനിവേശ സേനയുടെ ഹീനമായ കുറ്റകൃത്യത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സംഭവത്തിൽ സ്​ത്രീകളും കുട്ടികളുമടക്കം നിരവധി നിരപരാധികളായ സിവിലിയന്മാരാണ്​​ കൊല്ലപ്പെട്ടിരിക്കുന്നത്​. ഈ ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി തള്ളിക്കളയുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്​ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ അന്താരാഷ്​ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിത്.

ഈ അപകടകരമായ സാഹചര്യത്തിൽ ഇസ്രായേലി ക്രിമിനൽ നടപടികളുടെ കാര്യത്തിൽ അന്താരാഷ്​ട്ര മാനുഷിക നിയമം പ്രയോഗിക്കുന്നതിലെ അന്താരാഷ്​​ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ്​ ഉപേക്ഷിക്കേണ്ടതുണ്ട്. പ്രതിരോധമില്ലാത്ത സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് ഗൗരവമേറിയതും ഉറച്ചതുമായ നിലപാട് ആവശ്യമാണ്.

ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ രാജ്യങ്ങളും സംഘടനകളും ആരംഭിച്ച ദുരിതാശ്വാസ ആഹ്വാനങ്ങൾക്ക് മറുപടിയായി സുരക്ഷിത ഇടനാഴികൾ ഉടൻ തുറക്കേണ്ടതിന്റെ ആവശ്യകതയും സൗദി ഊന്നിപ്പറഞ്ഞു. എല്ലാ അന്താരാഷ്​ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും തുടർച്ചയായതും ആവർത്തിച്ചുള്ളതുമായ ലംഘനത്തിന് ഇസ്രായേൽ അധിനിവേശ സേനയുടെ പൂർണ്ണ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelIsrael palestine conflictSaudi ArabiaAl Ahli hospital
News Summary - Saudi Arabia strongly condemns the Israeli bombing of Al-Ahli hospital in Gaza
Next Story