ട്രംപിനെ ലക്ഷ്യമിട്ടുള്ള വെടിവെപ്പ്: സൗദി അറേബ്യ ശക്തമായി അപലപിച്ചു
text_fieldsറിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിന് നേരെയുണ്ടായ വെടിവെപ്പിനെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
എല്ലാത്തരം അക്രമങ്ങളെയും തള്ളിക്കളയുന്നതായും അമേരിക്കയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്കക്കൊപ്പമാണ് തങ്ങളെന്നും സൗദി നിലപാട് ആവർത്തിച്ചു.
വാഷിങ്ടൺ സമയം ശനിയാഴ്ച വൈകീട്ടോടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടൻറ്സ് അസോസിയേഷൻ അത്താഴവിരുന്നിനിടെയാണ് അക്രമി വെടിയുതിർത്തത്. ഹോട്ടലിലെ സുരക്ഷ പരിശോധനാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീക്രട്ട് സർവിസ് ഉദ്യോഗസ്ഥന് നേരെയാണ് തോക്കുധാരി വെടിവെച്ചത്. ഉടൻ ഇടപെട്ട സുരക്ഷാ സേന പ്രതിയെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

