Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ അഖ്സ പള്ളിയിൽ...

അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ മന്ത്രിയുടെ അതിക്രമം; ശക്തമായി അപലപിച്ച് സൗദി അറേബ്യ

text_fields
bookmark_border
അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ മന്ത്രിയുടെ അതിക്രമം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
cancel

റിയാദ്: അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ മന്ത്രി സൈനിക സുരക്ഷയോടെ അതിക്രമിച്ചു കയറിയ നടപടിയെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഇസ്രായേൽ സൈന്യത്തി​െൻറ സംരക്ഷണയിൽ അധിനിവേശ സർക്കാർ മന്ത്രി നടത്തിയ ഈ നഗ്​നമായ കടന്നുകയറ്റത്തെ ഏറ്റവും ശക്തമായ വാക്കുകളിലാണ് രാജ്യം അപലപിച്ചതും പ്രതിഷേധമറിയിച്ചതും.

ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത തകർക്കുന്ന ഇസ്രായേലി​െൻറ തുടർച്ചയായ നടപടികളെ സൗദി അറേബ്യ പൂർണമായും തള്ളിക്കളഞ്ഞു. അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും, ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനമാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

പലസ്തീൻ ജനതയ്ക്കും അധിനിവേശ പലസ്തീനിലെ ചരിത്രപരവും മതപരവുമായ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്​ട്ര സമൂഹം ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു. അൽ അഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവി ബഹുമാനിക്കപ്പെടണമെന്നും, ഇത്തരം ക്രൂരമായ ആവർത്തനങ്ങൾക്ക് ഇസ്രായേലിനെ ഉത്തരവാദികളാക്കണമെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ ആണ് കഴിഞ്ഞ തിങ്കളാഴ്ച അൽ അഖ്സ പള്ളിയുടെ മുറ്റത്ത് അതിക്രമിച്ചു കയറിയത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന ഈ നീക്കത്തി​െൻറ ഭാഗമായി പഴയ നഗരവും പള്ളി പരിസരവും ഇസ്രായേൽ സേന പൂർണമായും അടച്ചിരുന്നു.

കഴിഞ്ഞ 38 ദിവസമായി വിശ്വാസികൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് പള്ളി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വിവാദ സന്ദർശനം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnedtrespassAl Aqsa MosqueSaudi ArabiaIsraeli Minister
News Summary - Saudi Arabia strongly condemns Israeli minister's Trespass of Al-Aqsa Mosque
Next Story