Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിന് നേരെയുണ്ടായ ഇറാ​െൻറ ആക്രമണത്തെ സൗദി ശക്തമായി അപലപിച്ചു

text_fields
bookmark_border
സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ
കുവൈത്തിന് നേരെയുണ്ടായ ഇറാ​െൻറ ആക്രമണത്തെ സൗദി ശക്തമായി അപലപിച്ചു
cancel

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും കുവൈത്ത്​ വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് ജാബർ അൽ അഹമ്മദ് അസ്സബാഹും തമ്മിൽ ശനിയാഴ്ച ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ഒടുവിലത്തെ സംഭവവികാസങ്ങളുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്.

കുവൈത്തിനും മേഖലയിലെ മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ അക്രമണങ്ങളെ ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ചയിൽ ശക്തമായ ഭാഷയിൽ അപലപിച്ചു. പശ്ചിമേഷ്യയിൽ പരമാവധി സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തിവരുന്ന നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും, പരസ്പര സഹകരണം കൂടുതൽ ശക്തമാക്കേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia strongly condemns Iranian attack on Kuwait
Next Story